ഇഷ്ടക്കാരും ഇടനിലക്കാരുമില്ലാതെ മണ്ണിൻറെ മക്കളിലേയ്ക്കിറങ്ങി ചെന്ന് വീണ്ടുമൊരു പത്മക്കാലം:

ഇഷ്ടക്കാരും ഇടനിലക്കാരുമില്ലാതെ  മണ്ണിൻറെ മക്കളിലേയ്ക്കിറങ്ങി ചെന്ന് വീണ്ടുമൊരു പത്മക്കാലം:

ഇഷ്ടക്കാരും ഇടനിലക്കാരുമില്ലാതെ മണ്ണിൻറെ മക്കളിലേയ്ക്കിറങ്ങി ചെന്ന് വീണ്ടുമൊരു പത്മക്കാലം:

എല്ലാ വർഷത്തെയും പോലെ ഇത്തവണയും പത്മ പുരസ്കാരങ്ങൾ തേടിചെന്നത്… ആരോരുമറിയാതെ ഈ രാജ്യത്തിൻറെ ഓരോ കോണിലും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന മണ്ണിൻറെ മക്കളെ തന്നെയാണ്. സങ്കുരത്രി ചന്ദ്രശേഖർ, ഹീരാബായി ലോബി, ഭാനു ഭായ് ചിതാര, പരേഷ് റാത്വ, വടിവേൽ ഗോപാൽ, മാസി സടയൻ, ചെറുവയൽ രാമൻ അങ്ങനെ എത്രയെത്രപേർ.

ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ് സങ്കുരത്രി ചന്ദ്രശേഖർ.ആരോഗ്യ മേഖലയിലെ സേവനങ്ങൾക്കായാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചിരിക്കുന്നത്. എഴുപത്തിഒൻപത് വയസ്സുള്ള അദ്ദേഹം കഴിഞ്ഞ നാല് ദശാബ്ദത്തോളമായി തനറെ മുഴുവൻ സമയവും സമ്പത്തും സാമൂഹ്യ സേവനത്തിനായി നീക്കിവെച്ചിരിക്കുകയാണ്.

തൻറെ ജീവിതത്തിൽ സംഭവിച്ച ഒരു കൊടിയ ദുരന്തത്തിൽ നിന്നാണ് അദ്ദേഹം സമൂഹത്തിനായി പ്രവർത്തിക്കാൻ ഇറങ്ങി തിരിച്ചത്. 1985ൽ ഭീകരർ കനിഷ്ക എയർ ഇന്ത്യ വിമാനം റാഞ്ചിക്കൊണ്ടുപോയി ബോംബ് വെച്ച് തകർത്തപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് തനറെ ജീവിത പങ്കാളിയെയും രണ്ട് മക്കളെയുമാണ്. എല്ലാം നഷ്ടമായപ്പോഴും ഒന്നിനെയും പഴിക്കാതെ മനുഷ്യരാശിയെ കൂടുതൽ സ്നേഹിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്.തൻറെ മുഴുവൻ സമ്പത്തും ജീവിതവും ആരോഗ്യ സേവനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചു. ഏതാണ്ട് മൂന്നു ലക്ഷത്തോളം കാഴ്ച ശക്തി ഇല്ലാത്തവർക്ക് ചികിത്സ നൽകാനും, ആയിരക്കണക്കിന് കുട്ടികൾക്ക് പഠന സഹായത്തിനും സങ്കുരത്രി ചന്ദ്രശേഖർ നേതൃത്വം നൽകി.

ഹീരാബായി ലോബി

ഗുജറാത്തിലെ വനവാസി വിഭാഗമായ സിദ്ധി ഗോത്ര വർഗ്ഗത്തിലാണ് ഹീരാബായി ജനിച്ചത്. ഹീരാബായിയുടെ കുട്ടിക്കാലം വളരെ യാതനകൾ നിറഞ്ഞതായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടമായ ഹീരാബായിയെ മുത്തശ്ശിയാണ് വളർത്തിയത്.കുടുംബത്തിൻറെ കടബാധ്യതകൾ അവരെ നിരന്തരം അലട്ടി.

ഒരു റേഡിയോ പരിപാടിയിൽ നിന്ന് ലഭിച്ച അറിവ് ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് കംമ്പോസ്റ്റ് നിർമ്മാണശാല തുടങ്ങിയതോടെയാണ് അവരുടെ സാമൂഹ്യ ജീവിതത്തിൻറെ ആരംഭം. നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തിച്ച ഹീരാബായി തനിക്ക് ചുറ്റുമുള്ള സ്ത്രീകളെയും സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ചു.സിദ്ധി ഗോത്രവർഗ്ഗ സ്ത്രീകൾക്കായി മഹിളാ വികാസ് മണ്ഡൽ എന്ന സംഘടന തുടങ്ങിയ ഹീരാബായി അതിലൂടെ അനേകം സ്ത്രീകൾക്ക് കൈത്തൊഴിലുകളും ചെറുകിട വ്യവസായങ്ങളും തുടങ്ങാനുള്ള പരിശീലനം നൽകി.

തൻറെ കംമ്പോസ്റ്റ് നിർമ്മാണ ശാല ലാഭകരമായി പ്രവർത്തിപ്പിച്ച് അത്തരം സംരംഭങ്ങൾ തുടങ്ങാൻ അവർ എല്ലാവർക്കും മാതൃകയായി.കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു ഹീരാബായിയുടെ മറ്റൊരു പ്രവർത്തന മേഖല. സർക്കാർ സംവിധാനങ്ങളൊന്നും എത്താത്ത ആ ഗോത്രവർഗ്ഗ മേഖലയിൽ അവർ ബാലവാടികൾ ആരംഭിക്കുകയും കുട്ടികൾക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുകയും ചെയ്തു.ഇപ്പോൾ ആ ബാലവാടികൾ ഹൈസ്കൂളുകളായും യുപി സ്കൂളുകളായും വളർന്നിരിക്കുന്നു. തനിക്ക് കിട്ടിയ പുരസ്കാരങ്ങളും, സമ്മാനത്തുകകളും ഉപയോഗിച്ച് ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായി ഒരു കോളേജ് തുടങ്ങാനുള്ള ശ്രമത്തിലാണ് ഹീരാബായി.

ഭാനു ഭായ് ചിതാര

ഗുജറാത്തിലെ ചുനാര സമൂഹത്തിൽ നിന്നുള്ള കലംങ്കാരി ചിത്രകാരനാണ് ഭാനു ഭായ് ചിതാര. ചിതാര എന്നു പറഞ്ഞാൽ ചിത്രകാരൻ എന്നാണർത്ഥം. മാതാ നി പിച്ഛടി എന്നാണ് കലംങ്കാരി ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്. അമ്മ ഭഗവതിയുടെ പശ്ചാത്തലത്തിലെ ചിത്രപ്പണികളായി
സങ്കല്പിച്ചുകൊണ്ടാണ് ഈ ചിത്രങ്ങൾ രചിക്കുന്നത്.
അഞ്ഞുറോളം വർഷമെങ്കിലും പഴക്കമുള്ള ചിത്രരചനാ സമ്പ്രദായമാണിത്. മൺമറഞ്ഞ് കൊണ്ടിരുന്ന മാതാ നി പിച്ഛടി കലംങ്കാരി ചിത്രകലാ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് ഭാനു ഭായ് ചിതാര. ലോകത്തെമ്പാടും യാത്രചെയ്ത് നൂറകണക്കിന് ശില്പശാലകളും, പരിശീലന കളരികളും അദ്ദേഹം നടത്തിയിട്ടുണ്ട്.

ഒരു പൌരാണിക ചിത്ര രചനാ രീതിയെപരേഷ് റാത്വായും സമാനമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പിതോര ചിത്രരചനാ സമ്പ്രദായത്തെ പുനരുജ്ജീവിപ്പിച്ചതിനാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്. പിതോരാ ദേവന് പൂജയായാണ് ഈ ചിത്രരചന നടത്തുന്നത്. പ്രാചീന ഗുഹാ ലിഖിതങ്ങളോട് ചേർന്ന് പോലും പിതോരാ സമ്പ്രദായത്തിലുള്ള ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യം ഈ ചിത്രരചനാ സമ്പ്രദായത്തിന് ഉണ്ടെന്ന് കരുതപ്പെടുന്നു.
യും ഉയർത്തെഴുന്നേൽപ്പിച്ചതിനാണ് ഭാനു ഭായിയെ തേടി പത്മ പുരസ്കാരം എത്തിയത്.

പരേഷ് റാത്വ

തൻറെ മുത്തച്ഛനിൽ നിന്നാണ് അദ്ദേഹം ഈ ചിത്രരചനാ രീതികൾ പഠിച്ചത്. ഗ്രോതഭവനങ്ങളുടെ മൺ ചുവരുകളിലാണ് സാമ്പ്രദായികമായി ഈ ചിത്രങ്ങൾ വരയ്ക്കുന്നത്. അതേ സമയം പരേഷ് റാത്വ ക്യാൻവാസിലും തുണികളിലുമെല്ലാം ഇത്തരം ചിത്രങ്ങൾ വരച്ചു ശ്രദ്ധ നേടി. ഈ ചിത്ര രചനാ രീതികളുടെ പ്രചാരണത്തിനായി സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രയത്നിച്ചു. പുതിയതായി ആരും പഠിക്കാനില്ലാത്തത് കൊണ്ട് നശിക്കേണ്ടിയിരുന്ന ഈ ചിത്രരചനാ രീതി ഇന്ന് പരേഷ് റാത്വയുടെ പ്രവർത്തനത്തിലൂടെ പുനർജനിച്ചു.

വടിവേൽ ഗോപാൽ, മാസി സടയൻ

തമിഴ്നാട്ടിലെ ഇരുള ഗോത്രവർഗ്ഗത്തിൽ നിന്നുള്ള പാമ്പു പിടിത്തക്കാരാണ് ഇവർ ഇരുവരും. പരമ്പര്യമായി ഇരുള വിഭാഗം പിന്തുടർന്നിരുന്ന പാമ്പു പിടിത്ത രീതികൾ ഉപയോഗിച്ച് ലോകം മുഴുവനുമുള്ള ഗവേഷകരെ ഇവർ പരിശീലിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസമില്ലാഞ്ഞിട്ട് പോലും ലോകം മുഴുവൻ യാത്ര ചെയ്ത് പാമ്പ് പിടുത്ത വിദ്യ ഇവർ പകർന്നു നൽകുകയാണ്. ഇവർക്ക് കിട്ടിയ പത്മശ്രീ ഇരുളർ എന്ന വനവാസി വിഭാഗത്തിന് കൂടിയുള്ളതാണ്.അപകടകാരികളായ പാമ്പുകളിൽ നിന്ന് വിഷം ശേഖരിക്കുവാനും പ്രതിരോധ മരുന്ന് ഉണ്ടാക്കുവാനും ഉള്ള ഇരുള വിഭാഗത്തിൻറെ സേവനങ്ങൾ നിസ്തുലമാണ്.

ചെറുവയൽ രാമൻ

ദാരിദ്ര്യം കാരണം അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച ആ ചെറുപ്പക്കാരന് വനവാസി സമുദായത്തിൽപ്പെട്ട ആളായിരുന്നതിനാൽ കണ്ണൂർ ഡിഎഫ്ഒ ഓഫിസിൽ നൂറ്റി അൻപത് രൂപ ശമ്പളത്തിൽ വാർഡനായി ജോലികിട്ടി. സർക്കാർ ജോലി ആയിരുന്നിട്ടും, അന്നത്തെ കാലത്ത് നൂറ്റി അൻപത് രൂപ എന്നത് വലിയ ഒരു സംഖ്യ ആയിട്ടും ചെറുവയൽ രാമൻ അതിനെ നിരസിച്ചു. ആ ചെറുപ്പക്കാരന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കൃഷി ആണ് തൻറെ മാർഗ്ഗമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു .ഹരിത വിപ്ലവത്തിൻറെ മലവെള്ള പാച്ചിലിൽ നഷ്ടപ്പെട്ടുപോയ പൌരാണിക വിത്തിനങ്ങളുടെ സംരക്ഷകനാണ് ചെറുവയൽ രാമൻ.

നാല്പത്തഞ്ചോളം ഇനം നെൽവിത്തിനങ്ങളാണ്‌ അദ്ദേഹം കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. നെൽവിത്തുകൾ മാത്രമല്ല അനേകം പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും മരങ്ങളും അദ്ദേഹം സംരക്ഷിക്കുന്നു.പരമ്പരാഗത കൃഷി രീതികൾ തന്നെയാണ് അദ്ദേഹം അനുവർത്തിക്കുന്നതും. ജൈവ വൈവിധ്യ സംരക്ഷണം എന്നൊക്കെ പരിസ്ഥിതി പ്രവർത്തകർ ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ തന്നെ ആ പ്രവർത്തനം പ്രായോഗികമാക്കിയ ആളാണ് ചെറുവയൽ രാമൻ.

പത്മശ്രീ പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ ഭരിക്കുന്നവരുടെ ഇഷ്ടക്കാർക്കും അവരെ സ്വാധീനിക്കുന്നവർക്കും മാത്രം നൽകിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ കുറേ കാലങ്ങളായി പുരസ്കാരങ്ങളെല്ലാം തേടിയെത്തിയത് അശരണരെ കൈപിടിച്ചുയർത്തുന്നവരെയും മണ്ണിൻറെ മക്കളെയുമാണ്. ഈ പുരസ്കാര വേളകളുടെ മനോഹാരിതയാൽ ഇന്ന് രാഷ്ട്ര ചേതന ഉയർത്തെഴുന്നേൽക്കുകയാണ്. രാഷ്ട്രത്തിൻറെ ആത്മാവ് തന്നെ പുരസ്കൃതമാവുകയാണ്.news desk kaladwani news: