കോട്ടയം: പ്രേതബാധയൊഴുപ്പിക്കാൻ മന്ത്രവാദിയുടെ സഹായം തേടിയ പോലീസുകാരന്റെ മകളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രേതബാധയൊഴുപ്പിക്കാൻ മന്ത്രവാദി ദേഹമാസകലം ചൂരലുകൊണ്ട് അടിച്ചതിന്റെ മുറിവുകളാണ് .
പെൺകുട്ടിയിൽ കയറിക്കൂടിയെന്ന് പറയപ്പെടുന്ന പ്രേതബാധ ഒഴിപ്പിക്കാനാണ് പോലീസ് ഉദ്യോഗസ്ഥൻ മകളുമായി മന്ത്രവാദിയുടെ അടുത്തെത്തിയത്. തുടർന്ന് ഹോമങ്ങളും മറ്റും നടത്തിയെന്നും തളർന്നു വീണ കുട്ടിയെ ബാധയകറ്റാൻ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് സൂചന.മുറിവുകളുമായി പെണ്‍കുട്ടിയെ ഈരാറ്റുപേട്ടയിലുള്ള ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും സംശയം തോന്നിയ ഡോക്ടമാർ കേസെടുക്കാതെ ചികിത്സിക്കാനാകില്ലെന്ന് പറഞ്ഞതിനാൽ പോലീസുകാരന് മകളുമായി അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായപ്പോള്‍ പെണ്‍കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു..