സാമൂഹ്യവിരുദ്ധരുടെ ക്രൂരത; വെഞ്ഞാറമൂടിൽ ചത്ത് മലച്ചത് നൂറ് കണക്കിന് മത്സ്യങ്ങൾ:

സാമൂഹ്യവിരുദ്ധരുടെ ക്രൂരത; വെഞ്ഞാറമൂടിൽ  ചത്ത് മലച്ചത് നൂറ് കണക്കിന് മത്സ്യങ്ങൾ:

സാമൂഹ്യവിരുദ്ധരുടെ ക്രൂരത; വെഞ്ഞാറമൂടിൽ ചത്ത് മലച്ചത് നൂറ് കണക്കിന് മത്സ്യങ്ങൾ:

തിരുവനന്തപുരം: അമ്മയും മകനും വായ്പയെടുത്ത് മത്സ്യ കൃഷി നടത്തിയ കുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തി. ഇതോടെ വിളവെടുപ്പിന് പാകമായ നൂറ് കണക്കിന് മത്സ്യങ്ങളാണ് കുളത്തിൽ ചത്ത് പൊങ്ങിയത്. വെഞ്ഞാറമൂട് , ആലിയാട് വിളയ്‌ക്കാട് ആശാഭവനിൽ ഗീതാകുമാരിയും മകൻ നന്ദനും നടത്തി വരുന്ന മത്സ്യക്കുളത്തിലാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ വിഷം കലർത്തിയത്.

സ്വയം തൊഴിലിന്റെ ഭാഗമായി മൂന്ന് വർഷം മുമ്പാണ് ഇരുവരും വായ്പ എടുത്ത് വീടിന്റെ സമീപത്തെ പറമ്പിൽ മത്സ്യ കൃഷി ആരംഭിച്ചത് . മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതോടെ സംശയം തോന്നിയ ഇവർ ഫിഷറീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയതോടെയാണ് കുളത്തിൽ വിഷം കലർത്തിയതായി മനസിലാകുന്നത്. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്…15 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഉടമ പറഞ്ഞത്.ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.foe news whatsapp on 9037259950.