പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഖാർഗെ മാപ്പ് പറഞ്ഞു:

പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഖാർഗെ മാപ്പ് പറഞ്ഞു:

പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഖാർഗെ മാപ്പ് പറഞ്ഞു:

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിദ്വേഷ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറഞ്ഞു. പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചതിനാണു ഖാർഗെ മാപ്പ് പറഞ്ഞത്. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ അസ്വസ്ഥരാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഖേദപ്രകടനം നടത്തുന്നു എന്നായിരുന്നു ഖാർഗെ പറഞ്ഞത്.


കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ വിദ്വേഷ പരാമർശം. ‘പ്രധാനമന്ത്രി മോദി ഒരു വിഷപ്പാമ്പിനെ പോലെയാണ്. ചില പാമ്പുകൾക്ക് വിഷമുണ്ടോ ഇല്ലയോ എന്ന് നമുക്ക് സംശയം തോന്നും. എന്നാൽ വിഷമുണ്ടോ എന്നറിയാൻ നിങ്ങൾ ഒന്ന് നക്കി നോക്കിയാൽ മതി, അപ്പോൾ തന്നെ നിങ്ങൾ മരിക്കും.‘ ഇതായിരുന്നു ഖാർഗെയുടെ വാക്കുകൾ.

ഖാർഗെയുടെ ‘വിഷപ്പാമ്പ്‘ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിരുന്നു. എന്നാൽ താൻ പ്രധാനമന്ത്രിയെ അല്ല പറഞ്ഞതെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമർശിച്ചതെന്നുമായിരുന്നു ഖാർഗെയുടെ ആദ്യ ന്യായീകരണം. ഇത് വിലപ്പോവാത്തതിനാൽ ജനരോഷം ഭയന്ന് ഖാർഗെ മാപ്പ് പറയാൻ നിർബന്ധിതനാകുകയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.News desk kaladwani news