ഇന്ദിരയ്ക്കും രാജീവിനും ആകാമെങ്കിൽ എന്തുകൊണ്ട് മോദിക്ക് പറ്റില്ല :

ഇന്ദിരയ്ക്കും രാജീവിനും ആകാമെങ്കിൽ എന്തുകൊണ്ട്  മോദിക്ക് പറ്റില്ല :

ഇന്ദിരയ്ക്കും രാജീവിനും ആകാമെങ്കിൽ എന്തുകൊണ്ട് മോദിക്ക് പറ്റില്ല :

ന്യൂഡൽഹിയിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന കോൺഗ്രസിന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ രൂക്ഷ വിമര്ശനം. മുൻപ് ..1975 .ൽ പാർലമെന്റ് അനക്‌സ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും , 1987 . ൽ പാർലമെന്റ് ലൈബ്രറി രാജീവ് ഗാന്ധിയുമാണ് ഉദ്ഘാടനം ചെയ്തത്. അന്ന് ഭരണത്തിലിരുന്ന കോൺഗ്രസ്സിന് അങ്ങനെയാകാമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൂടാ എന്നായിരുന്നു ഹർദീപ് സിംഗ് പുരി ചോദിച്ചത്.ഇതുവരെ പുതിയ പാർലമെന്റ് മന്ദിരത്തെ വിമർശിക്കുകയും അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ആയിരുന്നു കോൺഗ്രസുകാർ ചെയ്തു വന്നിരുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. മേയ് 28-ന് സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ്. ഇതുസംബന്ധിച്ച് പാർലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും ചടങ്ങുകൾ. ഉദ്ഘാടനച്ചടങ്ങിലേക്ക് പാർലമെന്റ് അംഗങ്ങൾക്കു പുറമേ മറ്റു പ്രമുഖർക്കും ക്ഷണമുണ്ട്.

വാൽക്കഷണം:കോൺഗ്രസിന്റേത് എക്കാലത്തും കുത്തിത്തിരിപ്പ് രാഷ്ട്രീയം ആയിരുന്നല്ലോ.അത് പെട്ടെന്ന് ഇല്ലാതാക്കാൻ കഴിയില്ല. സ്വയം നേതാവ് ചമഞ്ഞ് നടക്കുന്നവരെയൊന്നും നേർവഴിക്ക് കൊണ്ടുവരാനും ആവില്ലല്ലോ..? News Desk Kaladwani News.