ശ്രദ്ധയുടെ മരണം..ആത്‌മഹത്യാ വിവരം കോളേജ് അധികാരികൾ മറച്ചു വെച്ചതിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം:

ശ്രദ്ധയുടെ മരണം..ആത്‌മഹത്യാ വിവരം കോളേജ് അധികാരികൾ മറച്ചു വെച്ചതിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം:

ശ്രദ്ധയുടെ മരണം..ആത്‌മഹത്യാ വിവരം കോളേജ് അധികാരികൾ മറച്ചു വെച്ചതിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം:

കോട്ടയം : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിവരം കോളേജ് അധികൃതർ മറച്ചുവെച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധ കുഴഞ്ഞുവീണുവെന്നാണ് കോളേജ് അധികൃതർ ആദ്യം ആശുപത്രിയിൽ അറിയിച്ചത്. വിവരം മറച്ചുവച്ചതുകൊണ്ട് തന്നെ കൃത്യമായ പ്രാഥമിക ശുശ്രൂഷ നടത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.കോളേജ് അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രദ്ധ.
ലാബിൽ ഫോൺ നോട്ടിഫിക്കേഷൻ നോക്കിയതിന് ലാബ് അസിസ്റ്റന്റ് ശ്രദ്ധയുടെ ഫോൺ പിടിച്ചെടുക്കുകയും ഇക്കാര്യം വകുപ്പ് മേധാവിയെ അറിയിക്കുകയും ചെയ്തിരുന്നു. ശ്രദ്ധയെ റൂമിലേക്ക് വിളിപ്പിച്ച വകുപ്പ് മേധാവി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്നാണാരോപണം; കടുത്ത മനോവിഷമത്തിലായിരുന്ന വിദ്യാർത്ഥിനിക്ക് ഹോസ്റ്റലിലും അപമാനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് ഹോസ്റ്റൽ മുറിയിൽ ശ്രദ്ധ ജീവനൊടുക്കിയത്.ജൂൺ രണ്ടിനാണ് സംഭവം നടന്നത് .വിദ്യാർഥിനിയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട് .

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം … രാത്രി എട്ട് മണിയോടെയാണ് ഇക്കാര്യം അധികൃതർ ശ്രദ്ധയുടെ പിതാവിനെ അറിയിക്കുന്നത്. അപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. യാത്രാ മദ്ധ്യേ കുട്ടി മരിച്ച് പോയെന്ന് പിതാവിനെ യാതൊരു സങ്കോചവുമില്ലാതെ വിളിച്ച് പറയുകയായിരുന്നു. കുട്ടി മയങ്ങി വീണതാണെന്ന് മാത്രമാണ് ആശുപത്രി അധികൃതരോട് കുട്ടിയ്‌ക്കൊപ്പം പോയ ജീവനക്കാർ പറഞ്ഞിരുന്നത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ കോളേജ് അധികൃതർ സംഭവം മറച്ചുവയ്ക്കാനും ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്.News desk kaladwani news. 9037259950.