കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രം അഴിമതി: വിമർശനവുമായി പ്രധാനമന്ത്രി:
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റായ്പൂരിൽ. കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം അഴിമതിയാണെന്ന് പറഞ്ഞ അദ്ദേഹം ഛത്തീസ്ഗഢ് അതിന്റെ എടിഎമ്മാണെന്നും വ്യക്തമാക്കി. റായ്പൂർ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.കോൺഗ്രസ് അഴിമതിയ്ക്ക് ഗ്യാരണ്ടിയാണെങ്കിൽ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പ് താനാണെന്നും പറഞ്ഞു .
കോൺഗ്രസിന് അഴിമതിയില്ലാതെ ശ്വസിക്കാൻ പോലും സാധിക്കില്ല.കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ അഴിമതി പണം കുമിഞ്ഞു കൂടിയിരിക്കുന്നു. അഴിമതി നടക്കാത്ത വകുപ്പുകളൊന്നുമില്ല. ഛത്തീസ്ഗഢിലെ അഴിമതി നിറഞ്ഞ സർക്കാർ ദുർഭരണത്തിന്റെ മാതൃകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.News desk kaladwani news.9037259950