വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു : അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്:

വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം  ഇടിച്ച്  ആംബുലൻസ്  മറിഞ്ഞു : അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്:

വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു : അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്:

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെ വാഹനം ഇടിച്ച് അപകടം. മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കര പുലമൺ ജങ്ഷനിലാണ് സംഭവം. രോഗിയുമായി വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി, തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിൽ കോട്ടയം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.രോഗിയും ബന്ധുവും ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്.News desk kaladwani .. 9037259950.