ഇൻഡിയ സഖ്യത്തിന് ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളോടും വെറുപ്പ് മാത്രം‘: സ്റ്റാലിന്റെ മകൻ ആക്രമിച്ചത് ലോകാരാധ്യമായ ഭാരതീയ പൈതൃകത്തെയെന്ന് അമിത് ഷാ:

ഇൻഡിയ സഖ്യത്തിന് ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളോടും വെറുപ്പ് മാത്രം‘: സ്റ്റാലിന്റെ മകൻ ആക്രമിച്ചത് ലോകാരാധ്യമായ ഭാരതീയ പൈതൃകത്തെയെന്ന് അമിത് ഷാ:

ഇൻഡിയ സഖ്യത്തിന് ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളോടും വെറുപ്പ് മാത്രം‘: സ്റ്റാലിന്റെ മകൻ ആക്രമിച്ചത് ലോകാരാധ്യമായ ഭാരതീയ പൈതൃകത്തെയെന്ന് അമിത് ഷാ:

കപട,അവസരവാദ സഖ്യത്തിന്റെ യഥാർത്ഥ ഉള്ളിലിരിപ്പാണ്   ഉദയനിധി സ്റ്റാലിൻ ആവേശത്തിൽ ഛർദ്ദിച്ചത്:

ന്യൂഡൽഹി: സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ സഖ്യമായ ഇൻഡിയ, രാജ്യത്തെ ഹിന്ദുക്കളെ എത്രമാത്രം വെറുക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉദയനിധിയുടെ വാക്കുകൾ. സ്റ്റാലിന്റെ മകൻ ആക്രമിച്ചത് ഒരു ജനവിഭാഗത്തെ മാത്രമല്ല, ലോകാരാധ്യമായ ഭാരതീയ പൈതൃകത്തെ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനിലെ ദുംഗാർപുരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യവെയാണ് അമിത് ഷാ ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ചത്. സ്റ്റാലിന്റെ പ്രസ്താവന പുറത്തുവന്ന് ഇത്രയും സമയം കഴിഞ്ഞിട്ടും ഇൻഡിയ സഖ്യത്തിലെ ഒരു നേതാക്കൾ പോലും അതിനെ അപലപിച്ച് രംഗത്ത് വന്നില്ല. ഇത് അവരുടെ വിദ്വേഷം നിറഞ്ഞ മനോനിലയാണ് വ്യക്തമാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഇൻഡിയ സഖ്യത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണന നയവുമാണ് ഉദയനിധി സ്റ്റാലിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയേക്കാൾ ഭീകരമാണ് ഹിന്ദു സംഘടനകൾ എന്ന 2010ലെ രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് സമമാണ് ഉദയനിധിയുടെ വാക്കുകളെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അമിത് ഷായുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ ഉദയനിധി സ്റ്റാലിനെതിരായ വിമർശനം കടുപ്പിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണമലൈ വീണ്ടും രംഗത്ത് വന്നു. ഇവിടെ ഇസ്ലാം മതവും ക്രിസ്തുമതവും വരുന്നതിന് മുൻപ് തന്നെ സനാതന ധർമം നിലവിലുണ്ട്. അനശ്വരവും സർവകാല പ്രസക്തവുമാണ് സനാതന ധർമമെന്ന് അണ്ണമലൈ പറഞ്ഞു.

അനാദികാലം മുതൽ നിലവിലുള്ള ധർമമാണ് സനാതന ധർമം. ഉദയനിധി സ്റ്റാലിന്റെ വാക്കുകളെ രാജ്യത്തെ 142 കോടി ജനങ്ങളും തള്ളിപ്പറയണം. ഇൻഡിയ എന്ന അവസരവാദ സഖ്യത്തിന്റെ യഥാർത്ഥ ഉള്ളിലിരിപ്പാണ് മൈക്ക് കണ്ട ആവേശത്തിൽ ഉദയനിധി സ്റ്റാലിൻ ഛർദ്ദിച്ചതെന്ന് അണ്ണമലൈ പറഞ്ഞു.

ഉദയനിധിയുടെ വാക്കുകൾ പ്രതിപക്ഷ സഖ്യത്തിന്റെ അജണ്ടയാണ് വ്യക്തമാക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞാൽ അത് വംശഹത്യക്കുള്ള ആഹ്വാനമാണ്. സനാതന ധർമത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാൻ ആരാണ് ഈ ഉദയനിധിയെന്നും അണ്ണാമലൈ ചോദിച്ചു.news desk kaladwani news.