കേരളത്തിലെ ക്ഷേത്രങ്ങളിൽ കൊള്ളയ്ക്കും ഭീകരാക്രമണത്തിനും പദ്ധതിയിട്ട ഐഎസ് ഭീകരൻ; നബീൽ അഹമ്മദ് എൻഐഎ കസ്റ്റഡിയിൽ :
തിരുവനന്തപുരം: കേരളത്തിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ഐഎസ് ഭീകരൻ എൻഐഎ കസ്റ്റഡിയിൽ. തൃശൂർ സ്വദേശിയായ സയ്യിദ് നബീൽ അഹമ്മദ് ആണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.