സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സുരേഷ് ഗോപി ചുമതലയേറ്റു:
കൊൽക്കത്ത: സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സുരേഷ് ഗോപി ചുമതലയേറ്റു . ഈ വിവരം ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്. ചുമതലയേറ്റതിന് പിന്നാലെ സുരേഷ് ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായി ചർച്ചകൾ നടത്തി.
ഇന്നലെയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലിന് പുറമേ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം, ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തുകയുണ്ടായി. മൂന്ന് വർഷം അദ്ദേഹം ഈ ചുമതലയിൽ തുടരും. കേന്ദ്രാ വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം.News Desk Kaladwani News. 8921945001