ആലുവാ കൊലപാതകം ..നരാധമനു വധശിക്ഷ :

ആലുവാ  കൊലപാതകം ..നരാധമനു വധശിക്ഷ :

ആലുവാ കൊലപാതകം ..നരാധമനു വധശിക്ഷ :

ആലുവയിൽ അന്യ സംസഥാന തൊഴിലാളിയുടെ 5 വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ  കേസിൽ പ്രതി ബീഹാർ സ്വദേശിയായ 28 വയസുള്ള അസ്ഫാക്ക് ആലത്തിനു തൂക്കുകയർ.മരണം വരെ പ്രതിയെ തൂക്കിലേറ്റാനും,5 ജീവപര്യന്തവും , പല വകുപ്പുകളിലായി 49 വർഷം തടവും ആറുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷിച്ച പൊതു മനസാക്ഷിയോട് നീതി പുലർത്തിയ വിധി. വിചാരണ തുടങ്ങിയതു മുതൽ കോടതിയിൽ കണ്ട മുഖങ്ങൾ … ആദ്യദിനം തന്നെ കരഞ്ഞു തളർന്നുവീണ കുട്ടിയുടെ മാതാവ്, നിർവ്വികാരനായി നിന്ന പ്രതി,നിർഭയമായി മൊഴിനൽകിയ സാക്ഷികൾ,ഇരയുടെ നീതിക്കുവേണ്ടി കരുതലോടെ വാദിച്ച പ്രൊസിക്യൂട്ടർ,പ്രതിയുടെ ഭരണഘടനാവകാശത്തെ മാനിച്ച ഡിഫൻസ് ,തികഞ്ഞ അർപ്പണത്തോടെ വിചാരണ നടത്തിയ കോടതി ..ആശങ്കകൾക്ക് വിരാമമിട്ട് പ്രതിക്ക് തൂക്കുകയർ നൽകി വിധി അവസാനിപ്പിക്കുമ്പോഴും ആ കുഞ്ഞിൻ്റെ ദയനീയ മുഖം മനസാക്ഷിയെ വേട്ടയാടുകയാണ്,. കോടതി വിധിയിൽ പ്രതിപാദിക്കുന്ന പോലെ ,സ്വന്തം മുറ്റത്തു പോലും നിർഭയമായി കളിച്ചുല്ലസിക്കാനുള്ള കുഞ്ഞുങ്ങളുടെ അമൂല്യമായ അവകാശത്തെപ്പോലും കവർന്നെടുത്ത പ്രതി ചവിട്ടിയരച്ചത് ഒരു കുരുന്നു ജീവനായിരുന്നു.

കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇനിയും ഉണ്ടാവേണ്ട കരുതലും ജാഗ്രതയും ഓർമ്മപ്പെടുത്തുന്ന വിധിയിൽ ഒരു കുഞ്ഞിനും ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കട്ടെ. സ്വന്തം കാമ പൂരണത്തിനായ് ഒരു കുരുന്നു ജീവനെ അതിനികൃഷ്ടമായി തകർത്തുകളഞ്ഞ ഇത്തരം ക്രിമിനലുകൾ മരണശിക്ഷയെക്കാൾ കുറഞ്ഞതൊന്നും അർഹിക്കുന്നതേയില്ല.

കേസിൽ വിചാരണ പൂർത്തിയാക്കി 110 ആം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പ്രതിക്ക് ശിക്ഷ വിധിച്ചത്. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ് ’8921945001