ശശി തരൂരിനെ എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി:

ശശി തരൂരിനെ എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി:

ശശി തരൂരിനെ എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി:

ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് എന്ന സംഘടനയുടെ ചെയർമാൻ സ്ഥാനത്തു നിന്നും കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻറെ വിശദീകരണം.

 

2017 ൽ സ്ഥാപിതമായ പ്രൊഫഷണൽസ് കോൺഗ്രസിന്റെ സ്ഥാപക ചെയർമാനായിരുന്നു തരൂർ. രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.കോൺഗ്രസ് പ്രവർത്തക സമിതി അംഗം മാത്രമായ തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല.NewsDesk Kaladwani News.. 8921945001.