അരവിന്ദ് കെജ്രിവാൾ അന്വേഷണവുമായി എന്തുകൊണ്ട് സഹകരിക്കുന്നുല്ലെന്നു കോടതി ; ഫെബ്രുവരി 17ന് ഇഡിയ്ക്ക് മുൻപിൽ നിർബന്ധമായും ഹാജരാകണമെന്നും കോടതി:

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് കോടതി. ഫെബ്രുവരി 17ന് അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്ക് മുൻപിൽ നിർബന്ധമായും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.

അഞ്ചു തവണ നോട്ടീസ് നൽകിയിട്ടും കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നും കാണിച്ച് ഇ ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതിനെതിരായാണ് ഇഡി അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിൽ നിന്നും വിവരങ്ങൾ തേടുന്നതിനായി അഞ്ചു തവണയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കെജ്രിവാൾ സഹകരിക്കാത്തതിനെ തുടർന്നാണ് ഇഡി കോടതിയെ സമീപിച്ചത്.

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവരുടെ ഓഫീസുകളിലും വീടുകളിലും ഇഡി പരിശോധന നടത്തി. ഡൽഹി ജലബോർഡിലെ ടെൻഡർ നടപടികളിൽ നടത്തിയ ക്രമക്കേടിനെ തുടർന്നാണ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ജലബോർഡിലെ ടെൻഡറുകളിൽ ക്രമക്കേട് നടത്തി ലഭിച്ച തുക ആം ആദ്മി പാർട്ടിയുടെ ഫണ്ടിലേക്ക് വക മാറ്റിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.News Desk Kaladwani News.8921945001