പാർലമെന്റ് അംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഉച്ചവിരുന്ന്‌ ; മറക്കാനാവാത്ത നിമിഷമെന്ന് കേന്ദ്ര മന്ത്രിമാർ:

പാർലമെന്റ് അംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഉച്ചവിരുന്ന്‌ ; മറക്കാനാവാത്ത നിമിഷമെന്ന് കേന്ദ്ര മന്ത്രിമാർ:

പാർലമെന്റ് അംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഉച്ചവിരുന്ന്‌ ; മറക്കാനാവാത്ത നിമിഷമെന്ന് കേന്ദ്ര മന്ത്രിമാർ:

ന്യൂഡല്‍ഹി:അപ്രതീക്ഷിതമായ ഉച്ചവിരുന്ന് നല്കി പാര്‍ലമെന്റ് അംഗങ്ങളെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് ഹൗസിലെ കാന്റീനിലാണ് ഉച്ചവിരുന്ന് സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ .കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ എല്‍ മുരുകന്‍, റിതേഷ് പാണ്ഡെ, ഹീന ഗാവിത്, കോണിയക്, സസ്മിത് പത്ര, രാം മോഹന്‍ നായിഡു, ജംയാങ് സെറിംഗ് നംഗ്യാല്‍ എന്നിവര്‍ക്കൊപ്പമാണ്് മോദി ഭക്ഷണം കഴിച്ചത്.

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് പ്രധാനമന്ത്രിയോടൊപ്പമുള്ള ഈ വിരുന്ന് എന്ന് കേന്ദ്ര മന്ത്രി എല്‍ മുരുകന്‍ വിരുന്നിന് ശേഷം എക്‌സില്‍ കുറിച്ചു. അദ്ദേഹത്തോടൊപ്പം 45 മിനിറ്റ് ചിലവിടാനെ സാധിച്ചൂള്ളൂ. ആ സമയം കൊണ്ട് അദ്ദേഹത്തില്‍ നിന്ന് പ്രചോദനാത്മകമായ നിരവധി കാര്യങ്ങളാണ് പഠിക്കാന്‍ സാധിച്ചത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘പ്രധാനമന്ത്രി മോദി ഒരു സാധാരണക്കാരനെ പോലെയാണ് ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയാണ് എന്നുള്ളൊരു ഭാവമേ ഉണ്ടായിരുന്നില്ല. അദ്ദേഹം തന്നെയാണ് ഭക്ഷണത്തിന്റെ ബില്ലും നല്‍കിയത്. എനിക്ക് ഇപ്പോഴും കഴിയുന്നില്ല. എന്റെ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ ‘എന്ന് എല്‍ മുരുകന്‍ പറഞ്ഞു. രാഷട്രീയ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി , വ്യക്തിപരമായ കാര്യങ്ങളാണ് വിരുന്നില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നത്. 3.5 മണിക്കൂര്‍ മാത്രം ഉറക്കം, വൈകുന്നേരം ആറ് മണിക്ക് ശേഷം ആഹാരം കഴിക്കില്ല എന്ന് തുടങ്ങി ജീവിതത്തിലെ നിരവധി രസകരമായ സംഭവങ്ങളും പ്രധാനമന്ത്രി എംപിമാര്‍ക്കൊപ്പം പങ്കുവച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .News Desk Kaladwani News., 8921945001.