ജനപ്രിയ നേതാവിന് ഊഷ്മള സ്വീകരണം; പ്രധാനമന്ത്രി മോദിക്ക് പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഡ്രക് ഗ്യാൽപോ നൽകി ആദരിച്ച് ഭൂട്ടാൻ:
തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഭൂട്ടാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർഡർ ഓഫ് ഡ്രക് ഗ്യാൽപോ നൽകിയാണ് ഭൂട്ടാൻ സർക്കാർ ആദരിച്ചത്. ലോകത്ത് ആദ്യമായി ഈ ബഹുമതി ലഭിക്കുന്ന ഭൂട്ടാനി അല്ലാത്ത വ്യക്തിയാണ് നരേന്ദ്ര മോദി.
ബഹുമതി ലഭിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് എക്സിലൂടെ അറിയിച്ചത്. ബഹുമതി തന്റെ വ്യക്തിപരമായ നേട്ടം മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭാരതത്തിനും ഭാരതത്തിലെ 140 കോടി ജനങ്ങൾക്കുമുള്ള അംഗീകാരം ആണ്. ഭൂട്ടാനിലെ മുഴുവൻ ഇന്ത്യക്കാരുടെയും പ്രതിനിധി എന്ന നിലയിൽ ഈ ആദരം ഏറ്റുവാങ്ങുന്നു. ബഹുമതി നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങളുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ ഭാരതം എല്ലായ്പ്പോഴും ഒപ്പമുണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് കടക്കും. അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം, വ്യാപാരം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ ഇന്ത്യയും ഭൂട്ടാനും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുമ്പോൾ ഭൂട്ടാന്റെ കാർബൺ ന്യൂട്രൽ പദ്ധതി ദിശ നൽകുന്നു. ഭാരതത്തിലെയും ഭൂട്ടാനിലെയും യുവാക്കളുടെ ചിന്തകളും കാഴ്ചപ്പാടുകളും സമാനമാണ്. 2047 ഓടെ ഭാരതം വികസിത രാഷ്ട്രമാകും. ഇതിന് പിന്നാലെ ഭൂട്ടാനും ഇതേ നേട്ടം കൈവരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.courtesy. News Desk Kaladwani News.. 8921945001.