അരങ്ങുതകർക്കുന്ന കെജ്രി നാടകം; അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് സുനിത കെജ്രിവാൾ:

അരങ്ങുതകർക്കുന്ന കെജ്രി നാടകം; അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് സുനിത കെജ്രിവാൾ:

അരങ്ങുതകർക്കുന്ന കെജ്രി നാടകം; അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് സുനിത കെജ്രിവാൾ:

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് ഭാര്യ സുനിത കെജ്രിവാൾ. ഇ ഡി കസ്റ്റഡിയിൽ അദ്ദേഹം പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും സുനിത കെജ്രിവാൾ.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി. ഇ ഡി ആവശ്യപ്പെട്ടതനുസരിച്ച് ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് കെജ്രിവാളിന്റെ കസ്റ്റഡി നീട്ടി നൽകിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ പരിശോധിക്കാനായി കെജ്രിവാൾ പാസ്സ്‌വേഡുകൾ വെളിപ്പെടുത്തുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പാസ്‌വേഡുകൾ വെളിപ്പെടുത്തുന്നില്ലെങ്കിൽ അവ തകർക്കേണ്ടി വരുമെന്നും ഇ ഡി അറിയിച്ചതിനെ തുടർന്നാണ് കോടതി കെജ്രിവാളിന്റെ കസ്റ്റഡി നീട്ടി നൽകിയിരിക്കുന്നത്.

വാൽക്കഷണം: രാഷ്ട്രീയ കക്ഷികളിലെ കള്ളന്മാർക്കും അഴിമതിക്കാർക്കാർക്കും എന്തും കക്കാം,എത്രകോടിയും അമുക്കാം ..ആരുമാരും ചോദ്യം ചെയ്യരുത് …ചോദ്യം ചെയ്‌താൽ പീഠനം, അതുമൂലം ദേഹാസ്വാസ്ഥ്യവും അതാണ് ചടങ്ങ് .ഇതെല്ലാം മുൻ‌കൂർ പ്ലാൻ ചെയ്ത വച്ചിരുന്നത് പോലെയുണ്ടല്ലോ.News Desk Kaladwaninews..8921945001.