തോളിലിരുന്നു ചെവി കരണ്ടു കൊണ്ടിരുന്ന ഒരന്താരാഷ്ട്ര ഏജൻസിയെ പുറത്താക്കി ഇന്ത്യ:

തോളിലിരുന്നു ചെവി കരണ്ടു കൊണ്ടിരുന്ന ഒരന്താരാഷ്ട്ര ഏജൻസിയെ പുറത്താക്കി ഇന്ത്യ:

തോളിലിരുന്നു ചെവി കരണ്ടു കൊണ്ടിരുന്ന ഒരന്താരാഷ്ട്ര ഏജൻസിയെ പുറത്താക്കി ഇന്ത്യ: Ananda Padmanabhan

കഴിഞ്ഞ എഴുപത്തഞ്ചു വർഷങ്ങളായി ഇന്ത്യയുടെ ചിലവിൽ കഴിഞ്ഞ്, ഇന്ത്യക്കെതിരെ പ്രവർത്തിച്ചു വന്ന ‘ഒരന്താരാഷ്ട്ര ഏജൻസി’യുടെ പ്രതിനിധികളെ കേവലം അരമണിക്കൂർ കൊണ്ട് അവരുടെയൊക്കെ വിസ റദ്ദാക്കി അവനവന്റെ നാട്ടിലേക്കു മടങ്ങാൻ വിദേശ കാര്യ വകുപ്പ് ഉത്തരവിട്ടു.ഇന്ത്യയുടെ ചിലവിൽ തിന്നും കുടിച്ചും അർമാദിച്ചും ആർഭാടമായി ഇവിടെ കഴിഞ്ഞിരുന്ന “ഐക്യ രാഷ്ട്ര കശ്മീർ നിരീക്ഷണ സമിതിയെ” അങ്ങനെ തന്നെ ഉടലോടെ,നാട് കടത്തിയത് നരേന്ദ്ര മോദി സർക്കാർ!

എന്നാൽ അവരെ ഇവിടെ കുടിയിരുത്തി, ഇന്ത്യയുടെ കശ്മീർ നയങ്ങളെ സാകൂതം നിരീക്ഷിച്ച്ഐക്യരാഷ്ട്രസഭാ വേദികളിൽ ഇന്ത്യക്കെതിരെ തന്നെ പ്രചാരണം നടത്താൻ അവസരമൊരുക്കിയത്, സാക്ഷാൽ ജവഹർലാൽ നെഹ്‌റു. 1947 മുതൽ കശ്മീരിൽ തമ്പടിച്ച് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ, ഇന്ത്യാ വിരുദ്ധത പരസ്യമായി പ്രകടിപ്പിച്ചിരുന്ന വിദേശ പൗരന്മാരുടെ ഒരു ഏകപക്ഷീയ സമിതിക്ക്‌ സാഹചര്യം ഒരുക്കിയത്, സ്വപ്നജീവിയായ രാഷ്ട്ര തന്ത്രജ്ഞതയുടെ ആൾ രൂപമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെയും പിന്നീടത് തുടർന്ന കോൺഗ്രസ്സ് സർക്കാരുകളുടെയും വികല നയമായിരുന്നെന്നു കാലം തെളിയിച്ചിട്ടും നോക്കുകുത്തി പോലെ അത് തുടർന്നു പോന്നു.
കശ്മീർ വിഷയം ഇന്ത്യയുടേയും പാകിസ്ഥാന്റെയുമിടയിലുള്ള ഒരു അതിർത്തിത്തർക്കം മാത്രമാണെന്നും അതൊരു ത്രി-പാർട്ടി
ചർച്ചാവിഷയം അല്ലെന്നും ഇന്ത്യ അരക്കിട്ടുറപ്പിച്ച തീരുമാനമാണ്… ഐക്യ രാഷ്ട്ര നിരീക്ഷണ സമിതിയുടെ ഇപ്പോഴത്തെ നാടുകടത്തൽ.

ഏകദേശം നാൽപതോളം പേർ വരുന്ന ഐക്യരാഷ്ട്ര നിരീക്ഷണ സമിതിയുടെ സർവ്വ ചിലവും യാത്രാ ബത്തയും ആർഭാടങ്ങളും നമ്മുടെ ചിലവിലായിരുന്നിട്ടും അവരുടെ ഓരോ നിരീക്ഷണങ്ങളും പാകിസ്ഥാൻ അനുകൂലമായിരുന്നു . അവർക്ക് ചിലവിനായി അനുവദിച്ചു കൊടുത്തിട്ടുള്ള ഫണ്ട് തികയുന്നില്ലെന്നും ഉടനടി കൂട്ടിത്തരണമെന്നുമുള്ള അവരുടെ അപേക്ഷ തള്ളിക്കൊണ്ടാണ്, ടി സമിതിയുടെ കശ്മീരിൽ തുടരാനുള്ള നിയമ സാധുത തള്ളി ഉടനടി നാടുവിടാൻ ഇന്ത്യ ഉത്തരവിട്ടത്. യജമാനന്റെ ചോറ് ഉണ്ട് യജമാനനു നേരെ ചാടി കുരക്കാനൊരു നായയെ വളർത്തുന്ന പരിപാടി, ഇനി ഇവിടെ വേണ്ട എന്നുത്തരവിട്ട് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ലോകത്തെ ഞെട്ടിച്ചു.

ഇവിടത്തെ മാമാ മാധ്യമങ്ങൾക്ക് ഈ സുപ്രധാന നയം മാറ്റം വാർത്തയേ ആയില്ല. പലപ്പോഴും അന്താരാഷ്ട്ര വേദികളിൽ ഈ സമിതിയുടെ റിപ്പോർട്ടുകളാണ് ഇന്ത്യയെ അടിക്കാൻ പാകിസ്ഥാനും, ഇന്ത്യാ വിരുദ്ധ ചേരിയും ആയുധമാക്കിക്കൊണ്ടിരുന്നത്.
അങ്ങിനെ ഒരു നെഹ്രുവിയൻ ബ്ലണ്ടർ കൂടി തിരുത്തി നരേന്ദ്ര മോദി ഇന്ത്യയെ അന്താരാഷ്ട്ര വേദിയിൽ പുനഃ പ്രതിഷ്ഠിച്ചു.(കടപ്പാട്). News Desk Kaladwani News ..8921945001