മോദി എന്നാൽ ‘മാസ്റ്റർ ഓഫ് ഡിജിറ്റൽ ഇൻഫർമേഷൻ ; പ്രധാനമന്ത്രിക്കെതിരെ ഒരു അഴിമതിയാരോപണം പോലും ഉയർന്നിട്ടില്ല ; അനുരാഗ് താക്കൂർ:
ബംഗളൂരൂ: 2047 ഓടെ ഇന്ത്യയെ ‘വികസിത ഭാരതം ആക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അഴിമതിയുടെ പേരിൽ മുൻ യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഐടി പ്രൊഫഷണലുകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
യുപിഎ ഭരണകാലത്തെ വിവിധ അഴിമതികളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘2009 മുതൽ 2014 വരെ നിരവധി അഴിമതികൾ നടന്നിട്ടുണ്ടെന്ന് കോൺഗ്രസിനെ ഓർമ്മിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അന്ന് ഞങ്ങൾ ജനങ്ങൾക്ക് അഴിമതിയില്ലാത്ത സർക്കാരിനെ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ആ വാഗ്ദാനമാണ് 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ നിറവേറിയത്. കഴിഞ്ഞ 10 വർഷമായി മോദിക്കെതിരെ ഒരു അഴിമതിയാരോപണം പോലും ഉയർന്നിട്ടില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി എന്നാൽ ‘മാസ്റ്റർ ഓഫ് ഡിജിറ്റൽ ഇൻഫർമേഷൻ ആണ്. കൂടാതെ വികസിത ഇന്ത്യയുടെ നിർമ്മാതാവ് കൂടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യയുടെ ഉപയോഗം എന്താണെന്ന് കോവിഡ് കാലഘട്ടം നമ്മളെ പഠിപ്പിച്ചു. ഐടി (ഇൻഫർമേഷൻ ടെക്നോളജി) സാമ്പത്തിക മേഖല വർദ്ധിപ്പിക്കിന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. . ഇതിലൂടെ ഇന്ത്യയിലേക്ക് കോടിക്കണക്കിന് ഡോളറുകളും ജോലികളും കൊണ്ടുവരാൻ സാധിക്കും എന്നും അനുരാഗ് താക്കൂർ ചൂണ്ടിക്കാട്ടി.News desk Kaladwani News..8921945001.(news courtesy.)