പിഞ്ചു കുഞ്ഞിനെ കൊന്നിട്ടും അറിയാത്ത പോലെ മാമ മാധ്യമങ്ങൾ:
ഒരു വെളുത്ത വിരിപ്പ് കൊണ്ട് പുതപ്പിച്ചിരുന്ന അവൻ്റെ കിടപ്പ് കണ്ടാൽ അസ്വഭാവികതെയൊന്നുമില്ല. ശാന്തനായി ഉറങ്ങുന്നത് പോലെ. കട്ടി മുടി വന്ന് തുടങ്ങിയിട്ടില്ലാത്ത തലയിൽ ഒരു പാറക്കല്ല് തലയിണയാക്കി ആ കൊടും തണുപ്പിൽ വെറും മണ്ണിൽ അവസാനമായി ഉറങ്ങുന്നു.
നാസാഗ്രത്തു നിന്ന് കണ്ണുനീരൊഴുകിയത് പോലെ ഒരു ചോരപ്പാട് മാത്രമാണ് അസ്വാഭാവികമായുള്ളത്. .
മാതാപിതാക്കളോടും കുടുംബത്തിനോടും ഒപ്പം വൈഷ്ണോദേവിയെ കാണാനാണ് അവൻ യാത്ര തുടങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള യാത്ര കഠിനമാണ്. പത്ത് കിലോമീറ്ററിലധികം ത്രികൂടപർവതനിരകൾക്കിടയിലെ പാതയിലൂടെ നടന്ന് വേണം അവിടെയെത്താൻ. മണിക്കൂറുകളോളം നടന്ന് ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ച് വരുന്നത് കൊണ്ടുതന്നെ എല്ലാവരും ക്ഷീണിതരായിരുന്നു. അൻപതോളം പേർ ആ വാഹനത്തിലുണ്ടായിരുന്നു.
എവിടെ നിന്നെന്നറിയില്ല, വെടിയുണ്ടകൾ ആ ബസിനു നേരേ ചീറിയടുത്തു. ഡ്രൈവറിനാണ് ആദ്യം വെടിയേറ്റത്. നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ഒരു കുഴിയിലേക്ക് വീണു. ഒരർത്ഥത്തിൽ അത് ഭാഗ്യമായി. ബസിന് നേർക്ക് പാഞ്ഞ് വന്ന വെടിയുണ്ടകൾ മിക്കതും കുഴിയുടെ വശങ്ങളിലെ പാറക്കെട്ടുകളിൽ ചിതറിപ്പോയി. വൃദ്ധരും നിരപരാധികളും കുഞ്ഞുങ്ങളും മാത്രമാണ് ആ ബസിൽ ഉണ്ടായിരുന്നത്. അവരെ കൊല്ലാൻ ആർക്കും ഒരു കാരണവുമില്ല. ആരാധനാരീതികളിലെ വ്യത്യാസമൊഴിച്ചാൽ. ..
അതിനിടയിലാണ് തീവ്ര വാദികളുടെ അട്ടഹാസം ….കാശ്മീർ മാംഗേ ആസാദീ – ഇൻഷ അള്ളാ ! ഇൻഷ അള്ളാ !
രണ്ട് വയസ്സുള്ള ആ അൽപ്പ പ്രാണൻ എപ്പോഴാണ് ശരീരം വെടിഞ്ഞതെന്ന് അറിയില്ല. ഒരു വെളുത്ത വിരിപ്പ് കൊണ്ട് പുതപ്പിച്ചിരുന്ന അവൻ്റെ കിടപ്പ് കണ്ടാൽ അസ്വഭാവികതെയൊന്നുമില്ല. ദേഹം തുളച്ച ഒരു വെടിയുണ്ടയോ, വാഹനം മറിഞ്ഞപ്പോഴത്തെ ആഘാതമോ , ശക്തിയായ ഒരു കുലുക്കമോ മതി അവനാ ശരീരം വിട്ട് യാത്രയാവാൻ. അവനൊപ്പം പത്ത് നിരപരാധികളും കൊല്ലപ്പെട്ടു. നാൽപ്പതിലധികം പേർ ഗുരുതരമായി പരിക്കേറ്റു.
ശാന്തനായി, ഉറങ്ങുന്നത് പോലെ, കട്ടി മുടി വന്ന് തുടങ്ങിയിട്ടില്ലാത്ത തലയിൽ ഒരു പാറക്കല്ല് തലയിണയാക്കി ആ കൊടും തണുപ്പിൽ വെറും മണ്ണിൽ അവസാനമായി അവൻ കിടക്കുന്നു. ആ കുഞ്ഞു നാസാഗ്രത്തു നിന്ന് കണ്ണു നീരൊഴുകിയത് പോലെയുള്ള ചോരപ്പാട് നമ്മുടെ ഹൃദയത്തിലേക്ക് പടരുന്നു.
COURTESTY : വേണുവിനായർ നായർ… ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്. 8921945001 .