ജോയിയുടെ മരണം; നഗരസഭയുടെ വീഴ്ച മറയ്ക്കാൻ റെയില്‍വേയെ കുറ്റപ്പെടുത്തുന്നു, മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കണം: കെ.സുരേന്ദ്രന്:
തിരുവനന്തപുരം. തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നഗരസഭയുടെ കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് അപകടമുണ്ടാക്കിയതെന്നും മേയര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരസഭയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് ചെലവിട്ടത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കുന്നതിലും, മാലിന്യ നിര്‍മാര്‍ജനത്തിലും നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. നഗരസഭ റെയില്‍വേയെ കുറ്റപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വീഴ്ച മറച്ചുവെക്കാനാണ് മേയര്‍ റെയില്‍വേയെ കുറ്റപ്പെടുത്തുന്നത്. ലാഭം ഉണ്ടാക്കാന്‍ വേണ്ടി ഇവന്റ്മാനേജ്മെന്റ് പരിപാടി നടത്താന്‍ മാത്രമാണ് നഗരസഭയ്ക്ക് താല്പര്യം.
തിരുവനന്തപുരം മേയര്‍ ധിക്കാരവും കഴിവുകേടും നിറഞ്ഞ ആളാണ്. സര്‍ക്കാര്‍ ഒരു കോടി രൂപ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. റെയില്‍വേയും സഹായിക്കണമെന്നാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന് പ്രതികരിച്ചു.46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്തു വന്നത്.News Desk kaladwaninews..8921945001
https://youtu.be/Q_qB7WAk7CQ?si=Q39xUZGqS-cLCGZL ( Video)on Supreme court judgement on Muslim Woman.