പശുവും പന്നിയും… ഒരു കുട്ടിക്കഥ:
പശു പുല്ലു തിന്നു തീർക്കും മുമ്പേ വിളിച്ച് ചോദിച്ചു അത്താഴ പട്ടിണിക്കാരുണ്ടോ?
ഉണ്ടെന്നു ഒരു പന്നി വിളിച്ചു പറഞ്ഞു…
എൻ്റെ കയ്യിൽ പുല്ലും കാടിയുമേയുള്ളൂ..
കാടിയായലും മതി എന്തേലും കഴിച്ചിട്ട് ദിവസങ്ങളായി… പന്നികാടികൂടിച്ചു ഏമ്പക്കം വിട്ട് ചോദിച്ചു; പശു മാതാവേ പുറത്ത് ഭയങ്കര തണുപ്പാ ഞാനീ വൈക്കോലിൻ്റെ മൂലയ്ക്ക് കിടന്നോട്ടെ,
പാവം തോന്നി പശു സമ്മതിച്ചു…
നേരം വെളുത്തു തുടങ്ങി… കോഴി കൂവി.. പന്നിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാണ് പശു ഉണർന്നത്.
12 പന്നികുഞ്ഞുങ്ങൾ വാവിട്ട് മോങ്ങുന്നു.
പന്നി പറഞ്ഞു പശുവമ്മേ പെറ്റ് പോയി.. ഇവറ്റകൾ ഒന്നു നടന്ന് തുടങ്ങുന്നത് വരെ ഇവിടെ താങ്ങാൻ അനുവദിക്കണം. അതു ശരിയാവില്ല, കാട്ടിലെ നിൻ്റെ വാസസ്ഥലത്തേക്ക് പൊയ്ക്കൂടെ…
അവിടെ ക്രൂരന്മരായ ഹിംസ്ര ജന്തുക്കൾ ഞങ്ങളെ കടിച്ചു കീറുകയാണ്.. സഹിക്കാൻ പറ്റാഞ്ഞിട്ടാണ് ഓടിപ്പോന്നത്… ഈ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഞാനെങ്ങോട്ട് പോകും.. കനിവുണ്ടാകണം.. ഈ മൂലയ്ക്ക് ഞങ്ങൾ ചുരുണ്ട് കൂടി കഴിഞ്ഞോളാം..
വീണ്ടും പാവം തോന്നി പശു സമ്മതിച്ചു. പതിയെ,പശുവിൻ്റെ കാടി കുടി മുട്ടി. പന്നികൾ തിന്നു കൊഴുത്തു മുക്രയിട്ടു, ഒരു ദിവസം മേയാൻ പോയി തിരിച്ച് വന്ന പശുവമ്മ തൻ്റെ കൂട്ടിൽ ഒരു വലിയ തേറ്റയുള്ള പന്നിയെ കണ്ടു ഞെട്ടി.. അമ്മ പന്നി പറഞ്ഞു… പശുവമ്മെ ഇന്ന് സന്തോഷമുള്ള ദിവസമാണ്.. നാട് വിട്ട് പോന്നപ്പോൾ കൂട്ടം തെറ്റിപ്പോയ എൻ്റെ കെട്ടിയോനെ കണ്ടു കിട്ടി, കെട്ടിയോനെ മാത്രമല്ലാ അമ്മയെയും,അച്ഛനെയും ആങ്ങളെയെയും തിരികെ കിട്ടി.. വയ്ക്കോലിൻ്റെ ഉള്ളിൽ നിന്നും അവരും പുറത്തു വന്നു…
പശുവമ്മ പറഞ്ഞു എല്ലാവരും എത്തിയ സ്ഥിതിക്ക് ഇനി പോകാമല്ലോ, ഞാൻ മര്യാദയ്ക്കുറങ്ങിയിട്ട് നാളെത്രയായി..?
തന്ത പന്നി പറഞ്ഞു “എങ്ങോട്ട് പോവാൻ? എൻ്റെ മക്കൾ ജനിച്ച വീടാണിത്, അവരുടെ വീട്, അതുമല്ല പന്നികൾക്കിടയിൽ പശുവെങ്ങിനെ കഴിയും? ഒന്നുകിൽ പശു പന്നിയാകണം, അല്ലെങ്കിൽ വിട്ട് പൊയ്ക്കോണം,അതുമല്ലെങ്കിൽ എൻ്റെ തേറ്റയ്ക്ക് ഇരയാകണം….
ഏത് വേണമെന്ന് നിശ്ചയിക്കാം..
പശു അൽപ്പം ക്ഷോഭത്തോടെ പറഞ്ഞു ഇത് മര്യാദകേടാണ്..
ഇതു കേട്ടതും പന്നിക്കൂട്ടങ്ങൾ ഒന്നിച്ചലറി… അവരുടെ കണ്ണിലെ രൗദ്രഭാവം കണ്ടു പശുവമ്മ ഭയപ്പെട്ട് പിൻപോട്ട് മാറി..
അവർ മുമ്പോട്ട് കുതിച്ചു…
അടുത്ത ദിവസം പശു ഒരു പാലത്തിൽ തൂങ്ങിയതായി “നവമാധ്യമങ്ങൾ മാത്രം” റിപ്പോർട്ട് ചെയ്തു .News Desk kaladwani News..8921945001 Courtesy :Ramasimhan