ഇന്ത്യയുടെ തലവര മാറ്റിയ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് 10 വയസ്സ്:

ഇന്ത്യയുടെ തലവര മാറ്റിയ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് 10 വയസ്സ്:

ഇന്ത്യയുടെ തലവര മാറ്റിയ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് 10 വയസ്സ്:

ഉത്പാദന രംഗത്ത് ഇന്ത്യ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി: ഇത്‌ ഗർജ്ജിക്കുന്ന വിജയം:

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പത്താം വാർഷികം ആഘോഷത്തിൽ ഉൽപ്പാദനരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വളരുന്ന ഇന്ത്യയുടെ പങ്കിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇറക്കുമതിയെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യയെ വളർന്നുവരുന്ന ഉൽപ്പാദന കേന്ദ്രമായി മാറ്റിമറിച്ച സംഭവത്തെ “ഗർജ്ജിക്കുന്ന വിജയം” എന്നാണ് മോദി വിശേഷിപ്പിച്ചത്. ഈ പുരോഗതിക്ക് ,പൗരന്മാരുടെ “അശ്രാന്ത പരിശ്രമത്തിന്” രാജ്യം കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://youtu.be/fLEgmgNRwqQ?si=LD0bGcrVOUYbXoHL

2014-ൽ ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ കാമ്പയിൻ, രാജ്യത്തിൻ്റെ ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു . 2014-ൽ രാജ്യത്ത് രണ്ട് യൂണിറ്റുകൾ മാത്രമുണ്ടായിരുന്ന മൊബൈൽ നിർമ്മാണ മേഖലയിലെ വൻ വളർച്ചയാണ് പ്രധാന നേട്ടമായി മോദി ഉയർത്തിക്കാട്ടിയത്. “ഇന്നത് 200-ലധികമായി ഉയർന്നു,” മൊബൈൽ കയറ്റുമതി 1,556 കോടി രൂപയിൽ നിന്ന് 1.2 ലക്ഷം കോടിയായും ഉയർന്നു,

ഉരുക്ക്, അർദ്ധചാലകങ്ങൾ, പുനരുപയോഗ ഊർജം, വൈദ്യുത വാഹനങ്ങൾ, പ്രതിരോധം എന്നിവയുൾപ്പെടെയുള്ള മറ്റ് മേഖലകളും വൻ വളർച്ചയാണ് കൈവരിച്ചത് . . ഫിനിഷ്ഡ് സ്റ്റീൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും അർദ്ധചാലക നിർമ്മാണത്തിലെ നിക്ഷേപം 1.5 ലക്ഷം കോടി കവിഞ്ഞെന്നും പുതിയ പ്ലാൻ്റുകൾ ദിനംപ്രതി ഏഴ് കോടിയിലധികം ചിപ്പുകൾ ഉൽപ്പാദിപ്പിക്കുമെന്നും മോദി എടുത്തുപറഞ്ഞു.
പുനരുപയോഗ ഊർജത്തിൽ, ആഗോളതലത്തിൽ നമ്മൾ നാലാമത്തെ വലിയ ഉൽപ്പാദകരാണ്, ഒരു ദശാബ്ദത്തിനുള്ളിൽ ശേഷി 400% വർദ്ധിച്ചു. 2014-ൽ പ്രായോഗികമായി നിലവിലില്ലാതിരുന്ന നമ്മളുടെ ഇലക്ട്രിക് വാഹന വ്യവസായത്തിൻ്റെ മൂല്യം ഇപ്പോൾ 3 ബില്യൺ ഡോളറാണ്, ”പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയും വ്യത്യസ്ഥമല്ല..ആദ്യകാലത്ത് 1,000 കോടി രൂപയായിരുന്ന പ്രതിരോധ കയറ്റുമതി 21,000 കോടി രൂപയായി വർദ്ധിച്ചതായി മോദി പറഞ്ഞു , ഇപ്പോൾ 85 ലധികം രാജ്യങ്ങളിൽ ഭാരതം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി പകുതിയായി കുറഞ്ഞപ്പോൾ കയറ്റുമതി 239% വർധിച്ചു, രാജ്യത്തിൻ്റെ വളർന്നുവരുന്ന കളിപ്പാട്ട വ്യവസായത്തിൻ്റെ വിജയവും അദ്ദേഹം ചൂണ്ടിക്കാട്ടി.മുൻപ് ചൈന കയ്യടക്കി വച്ച ഒരു മേഖലയായിരുന്നു അത്.
മേക്ക് ഇൻ ഇന്ത്യ’ സംരംഭം സാധാരണ പൗരന്മാരെ, പ്രത്യേകിച്ച് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മേഖലയെ ശാക്തീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

https://youtube.com/shorts/Z0OZ_H4XrMo?si=WTfqQwMNeGiMZL6s

ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീമുകൾ പോലുള്ള സർക്കാർ നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു.

“ഇന്നത്തെ ഇന്ത്യയുടെ പല ഐക്കണുകളും – നമ്മുടെ വന്ദേ ഭാരത് ട്രെയിനുകൾ, ബ്രഹ്മോസ് മിസൈലുകൾ, നമ്മുടെ കൈകളിലെ മൊബൈൽ ഫോണുകൾ – എല്ലാം അഭിമാനത്തോടെ മേക്ക് ഇൻ ഇന്ത്യ ലേബൽ വഹിക്കുന്നു. ഇലക്‌ട്രോണിക്‌സ് മുതൽ ബഹിരാകാശ മേഖല വരെ അത് ഇന്ത്യൻ ചാതുര്യത്തെയും ഗുണനിലവാരത്തെയും പ്രതിനിധീകരിക്കുന്നു,” മോദി പറഞ്ഞു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതി തുടങ്ങിയ സമയത്ത്, അതിനെ നിഷ്കരുണം എതിർത്തവരാണ് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നത്. ഇതൊന്നും ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ രാഹുൽ ഗണ്ടിയും സംഘവും, പ്രേത്യേകിച്ച് പി ചിദംബരം ഉൾപ്പെടുന്ന ആൾക്കാർ, ഇന്ന് ഇന്ത്യയുടെ വികസനം വളരെ സ്വാഭാവികമെന്നാണ് ഇപ്പോൾ പറയുന്നത്. ടൈംസ് മാഗസിൻ അണ്ടർ അച്ചീവർ എന്ന് വിശേഷിപ്പിച്ച മൻമോഹൻ സിംഗിൽ നിന്നും, ലോക രാജ്യങ്ങൾ ഒരു പോലെ ആരാധിക്കുന്ന നരേന്ദ്ര മോദിയിലേക്കുള്ള ഇന്ത്യയുടെ വളർച്ച, സമാനതകളില്ലാത്തതാണ്.ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്…8921945001