കുംഭമേളയിൽ പങ്കെടുത്തത് അവനവന്റെ ആവശ്യം ,അതിനു ആർക്കും നോവേണ്ട കാര്യമില്ല:
കുംഭമേളക്ക് പോവാനായി ഒരു ഹിന്ദുവിനെയും ആരും നിർബന്ധിക്കുന്നില്ല. കുംഭമേളക്ക് പോയില്ല എന്ന് കരുതി ഒരാൾ ഹിന്ദുമത വിശ്വാസി അല്ലാണ്ടാവുന്നുമില്ല. കുംഭമേളക്ക് പോയി വന്ന ഹിന്ദുവും പോവാതിരുന്ന ഹിന്ദുവും തമ്മിൽ പേരിലോ രൂപത്തിലോ ഭാവത്തിലോ യാതൊരു വ്യത്യാസവും ഇല്ലതാനും. കുംഭമേളക്ക് പോയി പുണ്ണ്യ സ്നാനം നടത്തി വരിക എന്നത് അവനവന്റെ സ്വന്തം ആവശ്യം മാത്രമാണ്.
പതിനഞ്ചു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന പ്രയാഗ് രാജിലെ സംഗമസ്ഥാനിലെത്തി ഹിന്ദുക്കൾ പുണ്യമെന്ന് വിശ്വസിക്കുന്ന നദിയിൽ ഒന്ന് മുങ്ങി തിരിച്ചു പോരുക എന്നതേ കുംഭമേളയിൽ പങ്കെടുക്കാൻ പോവുന്ന ഏതൊരു ഭക്തനും ആഗ്രഹിക്കുന്നൊള്ളൂ. കുംഭമേളയിൽ പങ്കെടുക്കുന്നവർ അതെ ചെയ്യുന്നുമുള്ളു.
അല്ലാതെ അവിടെ ആരെയെങ്കിലും ദേഹോപദ്രവം ഏൽപ്പിക്കുകയോ അതിനു ആഹ്വാനം ചെയ്യുകയോ അല്ലേൽ സ്വയം ദേഹോപദ്രവങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്ന ചടങ്ങുകളില്ല. മൃഗങ്ങളെയോ മറ്റു പക്ഷിലതാതികളെയോ കൊന്നു ദൈവത്തെ പ്രീതിപ്പെടുത്തുന്ന ആചാരങ്ങളുമില്ല. അവിടെ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ ആരെയും മാറ്റി നിർത്തുന്നുമില്ല. അതിനാൽ തന്നെ അതിലാർക്കും എന്തേലും ബുദ്ധിമുട്ടു ഉണ്ടാവേണ്ട യാതൊരു കാര്യവുമില്ല.
എന്തിനേറെ പറയുന്നു ഇത് വർഷാ വർഷം നടക്കുന്ന ഒരു കൂടി ചേരലുമല്ല. ഇപ്പോൾ നടക്കുന്നത് 144 വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാവുന്ന കുംഭമേളയാണ്. അതായത് അടുത്ത മഹാകുംഭമേളക്ക് ഇപ്പോഴത്തെ കുംഭമേളയിൽ പങ്കെടുത്ത ഒരാൾ പോലും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല.അങ്ങിനെയുള്ള ആ കുംഭമേളക്കെതിരെ ആയിരക്കണക്കിന് കിലോമീറ്റർ ഇപ്പുറത്തുള്ള കേരളത്തിൽ നിന്നു പോലും കുരു പൊട്ടിക്കുന്നുണ്ടേൽ അതിനെ ഹിന്ദു വിരോധം എന്നല്ലാതെ എന്താണ് പറയുക.?
കോടിക്കണക്കിന് ഭക്തരും ലക്ഷക്കണക്കിന് സന്യാസിമാരും ഋഷിമാരും പങ്കെടുക്കുന്ന ഹിന്ദുക്കളുടെ ഈ മഹാ ഉത്സവത്തെ ബിജെപിയുടെ ഇലക്ഷൻ ക്യാമ്പയിൻ ആയി ചിത്രീകരിക്കുന്നവരുടെ മാനസിക നിലവാരമെന്താണ്.?
കുംഭമേളയിൽ പങ്കെടുക്കുന്നവർ ബിജെപിക്കാരാണ് അല്ലേൽ സംഘികളാണ് എന്നൊക്കെ പറയുന്നത് കോൺഗ്രസിന് നിലവിൽ ആകെ ശക്തിയുള്ള കർണാടകയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ശിവകുമാറിനെ പോലുള്ളവർ കുംഭമേളയിൽ പോയത് കാണാത്തതു കൊണ്ടാണോ?
കുംഭമേളയിൽ പങ്കെടുക്കുന്നത് വിദ്യാഭാസമുള്ളവർ ചെയ്യുന്ന ഒന്നല്ല എന്നു പറയുന്നവർ കുംഭമേളയിൽ പങ്കെടുത്ത ഇന്ത്യയുടെ ശാസ്ത്ര പ്രതിഭകളെ അറിയാത്തവരായത് കൊണ്ടാണോ.?
ഇതിനെല്ലാം പിന്നിൽ ഹിന്ദു വിരോധം അല്ലാതെ പിന്നെന്താണ് ഉള്ളത്.വേറെയേതെങ്കിലും മതക്കാരുടെ ഇത്തരം കൂടി ചേരലുകൾക്കെതിരെ ഇത് പോലുള്ള കുരുപൊട്ടൽ നമ്മൾ കാണാറുണ്ടോ.?
ജാതിയോ മതമോ വർണ്ണമോ വർഗമോ നോക്കാതെ എല്ലാ ഹിന്ദുക്കളും ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ മാർഗത്തിൽ ഒത്തൊരുമിച്ചു കൂടുന്നതാണോ കുരുവാദികളുടെ പ്രശ്നം.?
നാനാത്വത്തില് ഏകത്വമെന്ന ആശയം വാക്കുകളിലല്ല പ്രവർത്തിയിലാണ് എന്നത് അന്വര്ത്ഥമാക്കുന്ന ഇടം കൂടിയാണ് കുംഭമേള എന്നതാണോ ഇവറ്റകളുടെ ചൊറിച്ചിലിന്റെ കാരണം.?
എന്തായാലൂം കാലണക്ക് വേണ്ടി ഹിന്ദുക്കളുടെ വിശ്വാസങ്ങൾക്കെതിരെ കുരയ്ക്കുന്ന ഇത്തരം ഹിന്ദു വിരുദ്ധർ കുംഭമേളയെ നോക്കി കുരക്കട്ടെ. നമുക്ക് ഇതിലും ആഘോഷമായി ആറു വർഷം കഴിഞ്ഞു വരാൻ പോവുന്ന അർദ്ധ കുംഭമേള കൊണ്ടാടാനും, മഹാകുംഭമേളയിൽ പങ്കെടുക്കാൻ പറ്റാത്തവർ അർദ്ധ കുംഭമേളയിൽ പങ്കെടുത്തു അതിന്റെ നിരാശ തീർക്കാനുമുളള കാര്യങ്ങൾ ചെയ്യാനും ശ്രമിക്കാം.ഹർ ഹർ മഹാദേവ്..courtesy..www.kaladwaninews.com