വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണിന് കർശന വിലക്ക്.ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ഉൾപ്പെടെ ആർക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഫോണിന് ഇളവ് ലഭിക്കില്ല.കേന്ദ്ര നിരീക്ഷകർക്ക് മാത്രമാണ് കൗണ്ടിങ് സെന്ററുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളത്.ഈ വിഷയം നേരത്തെ അറിയിച്ചിട്ടുള്ളതാണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നിർദേശം വീണ്ടും പുറപ്പെടുവിച്ചിരിക്കുകയാണ്. കൗണ്ടിങ് സെന്ററുകളിൽ ലാൻഡ് ഫോൺ സൗകര്യം സജ്ജമാക്കിയിട്ടുണ്ട് . എണ്ണൽ കേന്ദ്രത്തോട് ചേർന്ന് സജ്ജീകരിച്ചിട്ടുള്ള മീഡിയ സെന്ററിൽ മാധ്യമ പ്രവർത്തകർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാം.