ന്യൂ ഡൽഹി : സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന് എംപി സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണ് വി.മുരളീധരനുള്ളത് സംഘടനാ തലത്തിലും വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.