നിങ്ങൾ വിചാരിക്കുന്ന സ്റ്റഫ് അല്ല ആരിഫ് മുഹമ്മദ് ഖാൻ : ടി.ജി. മോഹൻദാസ്
കൊച്ചി: ഇങ്ങനെയൊരു ഗവർണർ മെറ്റീരിയലിനെ നമ്മൾ കണ്ടിട്ടില്ല. ഇതിന് മുമ്പുള്ളവരൊന്നും ഇങ്ങനെ മീഡിയയുമായി ഇടപെട്ടിട്ടില്ല. ചരിത്രത്തിലാരും രാജ്ഭവനിൽ പത്രസമ്മേളനം നടത്തിയിട്ടില്ല. അതുകൊണ്ട് ഈ ഗവർണർ വ്യത്യസ്തനാണെന്നും ടി.ജി. മോഹൻദാസ് പറഞ്ഞു . റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവറിലായിരുന്നു ടി.ജി. മോഹൻദാസിന്റെ പരാമർശം.
ഗവർണർ മാധ്യമങ്ങളുടെ ഇക്കോ സിസ്റ്റത്തിൽ പെടുന്ന ആളല്ലെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്. മാധ്യമങ്ങൾ ബഹിഷ്കരിച്ചാൽ ഗവർണർ അനങ്ങാൻ പോകുന്നില്ലെന്നും, സാധാരണ രാഷ്ട്രീയക്കാർ ചാനലുകളുടെ കാലിൽ വീഴുന്നത് പോലെ ഗവർണർ വീഴാൻ പോകുന്നില്ലെന്നും ടി.ജി. മോഹൻദാസ് വ്യക്തമാക്കി.
അതേസമയം, തിങ്കളാഴ്ച രാവിലെ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ച് അനുമതി നൽകി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താസമ്മേളന ഹാളിൽ നിന്നും ഗവർണർ ഇറക്കിവിട്ടത്.