INS Vikrant:തദ്ദേശീയമായി ഭാരതം നിർമിച്ച ആദ്യ ഭീമൻ വിമാനവാഹിനിയുദ്ധകപ്പൽ:

INS Vikrant:തദ്ദേശീയമായി ഭാരതം നിർമിച്ച ആദ്യ ഭീമൻ വിമാനവാഹിനിയുദ്ധകപ്പൽ:

INS Vikrant:തദ്ദേശീയമായി ഭാരതം നിർമിച്ച ആദ്യ ഭീമൻ വിമാനവാഹിനിയുദ്ധകപ്പൽ:

INS Vikrant: 18 നിലകൾ, 30 വിമാനങ്ങളേയും 1,600 ജീവനക്കാരേയും ഉൾക്കൊള്ളിക്കാനുളള്ള ശേഷി; ഐഎൻഎസ് വിക്രാന്ത്, തദ്ദേശീയമായി ഭാരതം നിർമിച്ച ആദ്യ ഭീമൻ വിമാനവാഹിനി യുദ്ധകപ്പൽ:

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്.വിക്രാന്ത്, പ്രധാനമന്ത്രിയാണ് രാജ്യത്തിനു സമർപ്പിച്ചത് .2022 സെപ്റ്റംബർ 2 നായിരുന്നു ഈ ചടങ്ങു നടന്നത്.

ഏറ്റവും അത്യാധുനിക രീതിയിലുള്ള എല്ലാവിധ ആട്ടോമേഷൻ ഫീച്ചറുകൾ അടക്കമുള്ള വിക്രാന്തിനെ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആണ് നിർമ്മിച്ചത് . വിക്രാന്തിന്റെ നിർമ്മാണത്തോടെ സ്വന്തമായി യുദ്ധ കപ്പൽ നിർമ്മിക്കുന്ന രാജ്യങ്ങളായ അമേരിക്ക ,റഷ്യ,ചൈന, ഇംഗ്ലണ്ട് .ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും എത്തപ്പെട്ടു. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും 100-ലധികം എംഎസ്എംഇകളും വിതരണം ചെയ്ത തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.

 

20,000 കോടി രൂപ ചെലവിൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള യുദ്ധകപ്പൽ കമ്മീഷൻ ചെയ്ത തോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക ശക്തികളിൽ ഒന്നായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ.

മിഗ്-29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30 വിമാനങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കാനാകും. അതിന് പുറമെ, യുദ്ധക്കപ്പലിന് ഏകദേശം 1,600 ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. ഇവർക്കെല്ലാം കഴിക്കുന്നതിന് വേണ്ടി മണിക്കൂറിൽ 3,000 ചപ്പാത്തികൾ ഉണ്ടാക്കുന്നതിനുള്ള മെഷിനും വിക്രാന്തിൽ ഉണ്ട്.

18 നിലകളുള്ള കപ്പലിന്റെ വലിപ്പം ഒരു അറ്റം മുതൽ അവസാന അറ്റം വരെ രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമാണിള്ളത്. വിമാനവാഹിനിക്കപ്പലിന്റെ എയർക്രാഫ്റ്റ് ഹാംഗർ രണ്ട് ഒളിമ്പിക്‌സ് പൂളുകളോളം വലിപ്പത്തിലുള്ളതാണ്.
 

ഇതിനെല്ലാം പുറമെ, 16 കിടക്കകളുള്ള ആശുപത്രി, 250 ഇന്ധനടാങ്കറുകൾ, 2,400 കമ്പാർട്ടുമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യുദ്ധക്കപ്പൽ. ഒരു ദശാബ്ദത്തിലേറെ സമയമെടുത്താണ് നിർമ്മിച്ചിരിക്കുന്നത്.കൊളോണിയൽ മുദ്രകൾ പൂർണമായും ഒഴിവാക്കിയ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലായ ഐഎൻഎസ് വിക്രാന്തിലെ സൗകര്യങ്ങളും ഏവരേയും അതിശയിപ്പിക്കുന്നതാണ്.

റഷ്യൻ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഐഎൻഎസ് വിക്രമാദിത്യയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത് .(mainly meant for students reading.) kaladwani news.