KSEB കെടാകുളം.. വർഷത്തിൽ മൂന്നു മാസം ഒഫീഷ്യൽ പവർകട്ട് : അഴിമതിയോ കെടുകാര്യസ്ഥതയോ..?പ്രതികരണവുമായി ഉപഭോക്ത്താക്കൾ:

KSEB  കെടാകുളം.. വർഷത്തിൽ മൂന്നു മാസം ഒഫീഷ്യൽ പവർകട്ട് :  അഴിമതിയോ കെടുകാര്യസ്ഥതയോ..?പ്രതികരണവുമായി ഉപഭോക്ത്താക്കൾ:

KSEB കെടാകുളം ..വർഷത്തിൽ മൂന്നു മാസം ഒഫീഷ്യൽ പവർകട്ട് : അഴിമതിയോ കെടുകാര്യസ്ഥതയോ..?പ്രതികരണവുമായി ഉപഭോക്ത്താക്കൾ:

വർക്കല, കെടാകുളം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷനിൽ എന്താണ് സംഭവിക്കുന്നതെന്ന് പൊതുജനങ്ങൾ.ഓരോ നാലോ അഞ്ചോ ദിവസം കൂടുമ്പോൾ പവർ കട്ട് എന്ന പ്രതിഭാസം വെള്ളിടിയായി ഈ സെക്ഷനിലെ ജനങ്ങളുടെ മേൽ പതിച്ചു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ ..അതായത് ഒരു മാസത്തിൽ ഏഴു തവണ ഒഫീഷ്യൽ പവർകട്ട് ഉണ്ടായതിന്റെ രേഖയാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.

അൺ ഒഫീഷ്യൽ ആയി അതിലും എത്രയോ കൂടുതൽ തവണ കറന്റ് പോകുന്നു. ഈ കണക്കു പ്രകാരം ഏതാണ്ട് മൂന്നു മാസത്തോളം കെടാകുളം സെക്ഷനിൽ പവർകട്ട് ഉണ്ടാകുന്നു എന്നത് അവർക്ക് നിഷേധിക്കാനാവില്ല.ഇത് കടുത്ത ജനദ്രോഹ പരമായ പ്രവർത്തിയെന്നല്ലാതെ മറ്റെന്ത് പറയാൻ. ഇതൊന്നുമില്ലാതെ തന്നെ മിക്കപ്പോഴും ( മഴയില്ലാത്തപ്പോഴും) പത്തിലേറെ തവണയെങ്കിലും കറന്റ് ഇല്ലാതാകുന്ന അവസ്ഥയിൽ കടയും കച്ചവടവും നടത്തി ജീവനോപാധി കണ്ടെത്തുന്നവുരുടെ കാര്യത്തിൽ എന്താണ് KSEB യ്ക്ക് പറയാനുള്ളത്.

സമൂഹ ഉന്മൂലനം പറഞ്ഞ് ഭീഷണിപ്പെടുത്തിയാൽ പോലും പ്രതികരിക്കാത്ത കേരള ജനത… ആർക്കോ വേണ്ടി തലയും കുമ്പിട്ടിരിക്കുമ്പോൾ ഇതിലൊക്കെ എവിടെ പ്രതികരിക്കാനെന്നാണ് മറുചോദ്യമുയരുന്നത്.ആര് ആരോട് പറയാൻ..? മഴയായാലും വെയിലായാലും പവർകട്ട് സ്ഥിരം പതിവ് . പൂച്ചക്ക് ആര് മണികെട്ടും എന്ന് പറഞ്ഞ പോലെയാണിവിടെയും.

 

ഇന്ത്യൻനേവിയിൽ ദീർഘകാലം ഇലക്ട്രോണിക് എൻജിനീയറായി പ്രവൃത്തി പരിചയമുള്ള വ്യക്തി കൂടിയാണ് ലേഖകൻ.News Desk Kaladwani News.9037259950: