NIA കേസുകളിൽ മുൻകൂർ ജാമ്യ സാധ്യതയില്ല;സ്വപ്നയെ ചോദ്യം ചെയ്യണം..N I A :
കൊച്ചി; സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. സന്ദീപും,സ്വപ്നയും, സരിത്തും കള്ളക്കടത്തില്‍ പങ്കാളികളാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല എന്ന ശക്തമായ വാദമാണ് എന്‍ഐഎ കോടതിയില്‍ ഉന്നയിച്ചത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് . കേസിന്റെ കൃത്യമായ വിവരങ്ങള്‍ അറിയണമെങ്കില്‍ സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് . മാത്രവുമല്ല സ്വപ്ന മറ്റുകേസുകളിലും പ്രതിയാണ് . ഇതിനാൽ ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ആണ് ഉത്തരവിറക്കിയത്. ദേശസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു കേസ് എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ കാണുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുന്നത്.
കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.