അഗ്നി 5 ചൈനക്കുള്ള മുന്നറിയിപ്പോ..?
ഇന്ത്യയുടെ ഏറ്റവും നവീനവും കരുത്തുറ്റതുമായ ബാലിസ്റ്റിക് മിസൈൽ അഗ്നി അഞ്ചിന്റെ രാത്രി പരീക്ഷണം സമ്പൂർണ വിജയകരം.5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5 മിസൈലിനു ചൈനയുടെയും പാകിസ്ഥാന്റെയും ഏതു നഗരങ്ങളെയും കൃത്യമായി ലക്ഷ്യമിടാനുള്ള കഴിവുണ്ട്. ഒടീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് ഇതിന്റെ രാത്രി പരീക്ഷണം നടത്തിയത്.
തവാങ്ങിലെ, ചൈനയുടെ കടന്നു കയറ്റത്തിന് തൊട്ടുപിന്നാലേ നടത്തിയ മിസൈൽ പരീക്ഷണം ചൈനക്കുള്ള മുന്നറിയിപ്പാണോ എന്ന ചോദ്യത്തിനാണിപ്പോൾ കൂടുതൽപ്രസക്തി കൈവന്നിരിക്കുന്നത്.അതുകൊണ്ടാവണമല്ലോ.. രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചിലർ, ചൈന.. ഇന്ത്യയെ, ആക്രമിക്കാൻ പോകുന്നെ എന്ന മുറവിളി ഉയർത്തി നരേന്ദ്രമോദിയെ കുറ്റം പറയുന്നത്. ചൈനയിൽ നിന്നും ഫണ്ട് കൈപ്പറ്റുന്നവർക്കൊന്നും ഇതൊന്നും അത്രകണ്ടു രസിക്കില്ലല്ലോ. ഇക്കൂട്ടർക്ക് വാക്കിൽ മാത്രമേ ദേശസ്നേഹം ഉള്ളൂവെന്നത്.. കോൺഗ്രസ്സ് കേന്ദ്രഭരണ കാലത്തുണ്ടായിരുന്ന ഒരു പ്രതിരോധമന്ത്രിയുടെ ചില പ്രസ്താവനകൾ മാത്രമെടുത്തു പരിശോധിച്ചാൽ മതിയാകും. പണമില്ലെന്നു പറഞ്ഞു ഇന്ത്യൻ പ്രതിരോധ സാന്നഹങ്ങളെ പിന്നോട്ടടിച്ച അക്കാലത്തെ കുറിച്ച് ഇപ്പോൾ ഒന്നും തന്നെ പ്രതിപാദിക്കുന്നില്ല.
അതെന്തായാലും… അഗ്നി 5 ശത്രു രാജ്യങ്ങൾക്കും രാജ്യവിരുദ്ധർക്കും ഉള്ള പ്രഹരം തന്നെയാണ്. അതുകൊണ്ടാണല്ലോ ചിലരൊക്കെ കാരണമില്ലാതെ മലർന്നുകിടന്നു തുപ്പുന്നത്. അതുകൊണ്ട് എടുത്തു ചാടുന്നതിനു മുമ്പ് ആരും ഒന്ന് കൂടി ആലോചിക്കാതിരിക്കില്ല. ഇത് പഴയ ഇന്ത്യ അല്ല… കറ കളഞ്ഞ ദേശസ്നേഹികൾ ഭരിക്കുന്ന രാജ്യമാണിത്. അതുകൊണ്ട് തന്നെ സുസജ്ജരുമാണ്. കേന്ദ്രസർക്കാറിന്റെ സമയോചിതമായ നടപടികൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും.. ജയ്ഹിന്ദ്.. ന്യൂസ് ഡസ്ക് kaladwani news.