മോദിപ്രഭാവം കേരളത്തിൽ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം

മോദിപ്രഭാവം കേരളത്തിൽ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം

മോദിപ്രഭാവം കേരളത്തിൽ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : ഒരേ ഒരു രാജാവ് അതേ….അത് മറ്റാരുമല്ല അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് …” പറഞ്ഞുവരുന്നത് മോദിയുടെ പ്രഭാവത്തിനുമുന്നിൽ പ്രതിപക്ഷത്തിന്റെ ആയുധങ്ങളെല്ലാം ച്ഛിന്ന ഭിന്ന മാകുന്ന കാഴ്ചയാണ് ഇപ്പോൾ രാജ്യത്ത് കാണാനാകുന്നത്. എന്നാൽ ആ മോദി പ്രഭാവം മനസിലാക്കാൻ വടക്കേ ഇന്ത്യക്കാർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളജനതയ്‌ക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വിരോധാഭാസം .

എന്നാലിതാ കേരളം കരയിലെ ജനങ്ങളെയാകെ ഞെട്ടിപ്പിച്ചുകൊണ്ട് കേരളത്തിന്റെ വികസന പദ്ധതികൾക്ക് മറ്റൊരു തുടക്കം കുറിക്കാനൊരുങ്ങി മോദി സർക്കാർ . 40453 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഇൻ തുടക്കം കുറിക്കുകയാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി 12 ദേശീയ പാതാ വികസന പദ്ധതികൾ ഇന്ന് ഉൽഘാടനം ചെയ്യും.

 തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് ഇതിന്റെ ഉൽഘാടന ചടങ്ങ് നടക്കുന്നത് . കൂടാതെ 403 കിലോ മീറ്റർ പാതയിലെ വികസന പദ്ധതികൾ ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയാണ് നടപ്പാക്കുന്നത് .

ഭാരത് മാല പദ്ധതി പ്രകാരമാണ് റോഡ് നിർമ്മാണം നടത്തുക. നിർദിഷ്‌ട വിഴിഞ്ഞം പാരിപ്പള്ളി ഔട്ടർ റോഡിനുപുറമെ പുതിയ 5 ബൈപ്പാസുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും . എൻ എച്ച് 66 ന് മാത്രം 66000 കോടി രൂപയും മറ്റു റോഡുകൾക്ക് 86000 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത് . ചടങ്ങിൽ മുഖ്യ മന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.കേന്ദ്ര റോഡ് ഗതാഗത ദേശീയ പാത സഹമന്ത്രി വി മുരളീധരൻ , സംസ്ഥാന പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും .