കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധവും സമരവും പാടില്ല; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി:

കൊച്ചി: കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധവും സമരവും പാടില്ലെന്ന് ഹൈക്കോടതി. കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പാലിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജൂലൈ 2 ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ വിശദാംശങ്ങള്‍ നാളെ തന്നെ കോടതിയ്ക്ക് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.courtesy.Janam