ആയുധ സമാഹരണം വേഗത്തിലാക്കാൻ ഇന്ത്യ; സേനാ തലവന്മാരുടെ യോഗം വിളിച്ച് രാജ്നാഥ് സിംഗ്:

ആയുധ സമാഹരണം വേഗത്തിലാക്കാൻ ഇന്ത്യ; സേനാ തലവന്മാരുടെ യോഗം വിളിച്ച് രാജ്നാഥ് സിംഗ്:

ആയുധ സമാഹരണം വേഗത്തിലാക്കാൻ ഇന്ത്യ; സേനാ തലവന്മാരുടെ യോഗം വിളിച്ച് രാജ്നാഥ് സിംഗ്:

ഡൽഹി: സേനകൾക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളുടെ യോഗം വിളിച്ചു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും യോഗത്തിൽ പങ്കെടുക്കും.

റഷ്യയിൽ നിന്നും കരാറായ ആയുധങ്ങൾ അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. വ്യോമസേനയുടെ സുഖോയ്-30, മിഗ്-29 വിമാനങ്ങളിൽ വിന്യസിക്കാനുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളും ഉടൻ ഇന്ത്യയിലെത്തിക്കും. കൂടാതെ നാവിക സേനയ്ക്കായി മിഗ്-29കെ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തർവാഹിനികൾ, യുദ്ധക്കപ്പലുകളിൽ വിന്യസിക്കാനുള്ള ആയുധങ്ങൾ, കരസേനയ്ക്കായി ടി-90 ടാങ്കുകൾ എന്നിവയാണ് ഉടനടി ഇന്ത്യയിലെത്തിക്കുന്നത്.

അടുത്തയിടെ റഷ്യ സന്ദർശിച്ച രാജ്നാഥ് സിംഗ് അവിടുത്തെ ഉപപ്രധാനമന്ത്രി യൂറി ഇവാനോവിച്ച് ബോറിസോവുമായി ചർച്ച നടത്തിയിരുന്നു. ആയുധ വിതരണം ത്വരിത ഗതിയിലാക്കാൻ അന്ന് ഇരു നേതാക്കളും തമ്മിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത് എന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.

ചർച്ചകളുടെ ഫലമായി അതിർത്തിയിൽ ചൈനയുമായി നിലനിന്നിരുന്ന സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. എങ്കിലും പൂർവ്വകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് സൂചന.courtesy..Janam