ചമോലിയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കും; തുരങ്കത്തിൽ വായു നിലയ്ക്കില്ലെന്ന് സൈന്യം:
ചമോലി: ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തിൽ ടണലിൽ ആരെങ്കിലുമുണ്ടെങ്കിൽ അവരെ മുഴുവൻ ജീവനോടെ പുറത്തെത്തിക്കുമെന്ന് സൈന്യം. തുരങ്കത്തിൽ വായു സഞ്ചാരം തടസ്സപ്പെട്ടിട്ടില്ലെന്നതാണ് സൈന്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ആകെ രണ്ടര കിലോമീറ്ററാണ് നിലവിലെ തുരങ്കത്തിന്റെ ആകെ നീളം 12 അടി ഉയരമാണുള്ളത്. ചിലയിടത്ത് 90 ഡിഗ്രിയിൽ വളയുന്ന തരത്തിലാണ് നിർമ്മിതി. ഇരുപത് അടി വീതിയുള്ള ഭാഗത്തേക്ക് ചെളി അടിഞ്ഞതാണ് മുന്നോട്ടുള്ള യാത്ര ദുഷ്ക്കരമാക്കുന്നതെന്ന് സൈന്യം അറിയിച്ചു.
===================================================================================================
പദ്ധതി പ്രദേശത്തെ 5 പാലങ്ങളാണ് ഒലിച്ചുപോയത്. 13 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങളും തകർന്നു. പാലങ്ങൾ സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ചൈനാ അതിർത്തി ഗ്രാമങ്ങളായതിനാൽ ഐ.ടി.ബി.പി സേനാംഗങ്ങൾ കടുത്ത ശൈത്യത്തിൽ എല്ലാവർഷത്തേയും പോലെ ഇത്തവണ പിന്മാറാതിരുന്നതാണ് ഗ്രാമവാസികൾക്ക് രക്ഷയാകുന്നത്. സൈന്യം അവശ്യവസ്തുക്കൾ ഗ്രാമീണർക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു കൊണ്ടിരി ക്കുകയാണ്.courtesy..janam