പത്തനംതിട്ട: ഒരു സംസ്ഥാന ജനതയുടെ (കേരളീയ സമൂഹത്തിന്റെ)വിശ്വാസ സംരക്ഷണത്തിനായി ജയിലറകളിൽ കിടന്ന് തിക്താനുഭവങ്ങൾ ഏറ്റുവാങ്ങിയ ജനനന്മയുള്ള മകനാണ് ….ഇപ്പോൾ പത്തനംതിട്ടയിലെ നിറസാന്നിധ്യമായി ജനങ്ങൾക്കിടയിലേക്ക് വരുന്നതെന്ന് പറഞ്ഞാണ് ,അമ്മമാർ അവരുടെ സന്തോഷം അടക്കാനാവാതെ അവരുടെ പ്രതിനിധിയായി ലോക്സഭയിലേക്ക് മത്സരിക്കാനെത്തിയ കെ. സുരേന്ദ്രനെ തലയിൽ കൈവച്ച് അനുഗ്രഹിക്കാനെത്തുന്നത് …. മാത്രവുമല്ല ഇതിന് മുമ്പ് മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ,സ്നേഹത്തിൽ ചാലിച്ച സ്വീകരണവുമാണെവിടെയും ലഭിക്കുന്നതെന്നത് കലാധ്വനി ന്യൂസ് പോർട്ടൽ നടത്തിയ സർവേയിൽ നേരിട്ടു കണ്ടതാണ് .കൊടുംചൂടിനെ അവഗണിച്ചും പരപ്രേരണയില്ലാതെ ഒരു വൻ ജനസമൂഹം നിരത്തുകളിലേക്ക് ഒഴുകിയെത്തണമെങ്കിൽ അവിടെ ഒരു നന്മയുണ്ട് ,വിശ്വാസത്തിന് ആധാരമുണ്ട് എന്ന ജനങ്ങളുടെ വിശ്വാസത്തിന്റെയും കൂടി വിലയാണ് കെ.സുരേന്ദ്രനെ ഇവിടെ മറ്റുള്ളവരിൽ നിന്ന് വ്യസ്ത്യസ്തനാക്കുന്നത് .വിശ്വാസസംരക്ഷണത്തിനായി ഉറച്ച് നിന്ന സുരേന്ദ്രന് …ലഭിച്ച സ്നേഹത്തിന്റെ തിരിനാളം …സുരേന്ദ്രന് വോട്ടായി നൽകാനും തുടർന്നും അവർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നുള്ള ഒരു നാടിന്റെ തിരിച്ചറിവ് കൂടിയായിരിക്കാമിത് .അതുകൊണ്ട് തന്നെ പറയേണ്ടി വരുന്നു…ഒരു രാഷ്ട്രീയ ചേരിയിലെ നേതാവിനും ലഭിച്ചിരിക്കാത്ത സ്നേഹത്തിന്റെയും ആദരവിന്റെയും ഒരു പൂക്കാലമാണിവിടെ സുരേന്ദ്രൻ കൈപ്പിടിയിലൊതുക്കിയിരിക്കുന്നതെന്നു ..പറയാതെ വയ്യ..അതിൽ ആരും
അസൂയപ്പെട്ടിട്ടു കാര്യവുമില്ല.
കലാധ്വനി ഓൺ ലൈൻ പോർട്ടലിനു കണ്ടെത്താനായത് കെ. സുരേന്ദ്രൻ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് മാത്രമല്ല ഒരുപക്ഷെ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും സുരേന്ദ്രനായിരുന്നാൽ തന്നെയും അത്ഭുതത്തിനവകാശമില്ല……വിജയീഭവഃ…