ജമ്മു ..കശ്മീർ ..അറിയാത്ത ചില വസ്തുതകൾ

ജമ്മു ..കശ്മീർ ..അറിയാത്ത ചില വസ്തുതകൾ

ജമ്മു ..കശ്മീർ എന്ന സംസ്ഥാനത്തിൽ 15  ശതമാനം കാശ്മീരും ,26  ശതമാനം ജമ്മുവും ബാക്കി 59  ശതമാനം ലഡാക് മേഖലയും ആകുന്നു. 285000 ചതുരശ്ര കി. മി. വിസ്‌തൃതിയുള്ള സംസ്‌ഥാനത്തു 85  ശതമാനം മുസ്ലീങ്ങളാണ് .ആകെ ജനസംഖ്യ ഒന്നേകാൽ കോടിയാണ് .  ഇതിൽ കാശ്മീരിൽ 69  ലക്ഷം ജനങ്ങളുണ്ട് .അതിലെ 55 ലക്ഷം പേര് കാശ്മീരി ഭാഷ സംസാരിക്കുന്നവരാണ് .ബാക്കിയുള്ള 14  ലക്ഷം പേര്  പാകിസ്ഥാനി ഉറൂദ് സംസാരിക്കുന്നവരാണ് .ജമ്മുവിലെ ജനസംഖ്യയാകട്ടെ 53  ലക്ഷവും .ദോഗ്ര ,പഞ്ചാബി,ഹിന്ദി എന്നിവയാണ് ഇവിടത്തെ ഭാഷ .ലഡാഖ് പ്രവിശ്യയിലാകട്ടെ മൂന്ന് ലക്ഷം ആളുകൾ ലഡാക്കി സംസാരിക്കുന്നവരാണ് .ഏഴര ലക്ഷം പേര് പൗരത്വമില്ലാതെ അനധികൃതമായി പാകിസ്ഥാനിൽ നിന്നും കുടിയേറി താമസിക്കുന്നവരാണ് .22  ജില്ലകളാണ് ജമ്മു.. കാശ്മീരിലുള്ളത്.ഇതിൽ അഞ്ചു ജില്ലകളിൽപെടുന്നവരാണ് വിഭജനം ആവശ്യപ്പെടുന്നത് .ശ്രീനഗർ,അനന്ത നാഗ്,ബാരാമുള്ള,പുൽവാമ,ദോമ എന്നിവയാണവ.ബാക്കി 17  ജില്ലകൾ ഇന്ത്യൻ അനുകൂലികളാണ് .അതായത് ജനസംഖ്യയുടെ 15  ശതമാനം വരുന്ന സുന്നി വിഭാഗ പ്രദേശങ്ങളായ ഈ അഞ്ച്  ജില്ലകളിലാണ് പാകിസ്ഥാൻ അനുകൂല വിഭജന പ്രക്ഷോഭം കൂടുതലായി അരങ്ങേറുന്നത് .ഈ സംസ്‌ഥാനത്തു ഇന്ത്യൻ അനുകൂലികളായ ന്യൂനപക്ഷവിഭാഗക്കാരായ  മറ്റു 15  മതസ്ഥരും താമസിക്കുന്നുണ്ട്നാടൻ ഷിയാ മുസ്ലീങ്ങൾ (12  ശതമാനം ),കാശ്മീർ പണ്ഡിറ്റുകൾ ,സിഖുകാർ ,ബുദ്ധർ,ഗുജ്ജർ,മുസ്‌ലീങ്ങൾ(14 ശതമാനം ),കൃസ്ത്യാനികൾ ,പഹാഡി മുസ്ലീങ്ങൾ ( 8 ശതമാനം) എന്നിങ്ങനെയുള്ള ഇതര 45 ശതമാനം ചെറുവിഭാഗങ്ങൾ ഇന്ത്യയിൽ തന്നെ തുടരാനാഗ്രഹിക്കുന്നവരാണ് .ആകെ ജനസംഖ്യയിൽ 31 ശതമാനം മാത്രമാണ് ഇന്ത്യക്കെതിരെ നിലപാടെടുക്കുന്നത് .അതായത് 69  ശതമാനം ജമ്മു കാശ്മീരികൾ ഇന്ത്യയിൽ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കാത്തവരാണ് .ഇപ്പോൾ പ്രക്ഷോഭം നടത്തുന്നവരാകട്ടെ ഈ അഞ്ച് ജില്ലകളിൽ നിന്നുള്ളവർ മാത്രമാണ് .മറ്റ് 17 ജില്ലകളിൽ നിന്നും യാതൊരു പ്രതികൂലപ്രവർത്തനങ്ങളും ഉണ്ടാകുന്നുമില്ല . 90 ശതമാനം ജനസംഖ്യയുള്ള പൂഞ്ച് ,കാർഗിൽ ജില്ലകളിലെ ജനങ്ങളാകട്ടെ ചരിത്രത്തിൽ ഇന്നേവരെ യാതൊരുവിധ പ്രക്ഷോഭപ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുമില്ല .

                        ഇൻഡ്യവിരുദ്ധരായ വെറും 15 ശതമാനം വരുന്ന സുന്നി മുസ്ലീങ്ങളുടെ ഭൂരിപക്ഷ മേഖലയായ വെറും അഞ്ച് ജില്ലകളിൽ മാത്രം നടക്കുന്ന വിഘടന പ്രക്ഷോഭത്തെ ജമ്മു കശ്മീർ മുഴുവനുമെന്ന് പറഞ് …പർവ്വതീകരിച്ചു  കാണിക്കുന്നത് ഇന്ത്യ വിരുദ്ധ മാധ്യമങ്ങളും രാജ്യവിധരുമാണ് .പാകിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന കശ്മീരിലെ ജനങ്ങൾ പോലും ഇന്ത്യയിൽ ലയിക്കാൻ താൽപ്പര്യം കാണിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രാജ്യ വിരുദ്ധരുടേതായ മാധ്യമ സൃഷ്ടിയെ പൂർണ്ണമായും ജനങ്ങൾ അവഗണിക്കേണ്ടതാണ് .അവരുടെ ഉദ്ദേശം ഇന്ത്യയെ വീണ്ടും വെട്ടിമുറിക്കുകയെന്നതാണ് .ആ ഭാഗം പാകിസ്ഥാനോട് ചേർക്കപ്പെടണമെന്നതാണ് …കടപ്പാട് : ഇന്ത്യൻ ആർമി.