ഗോവ : നാവിക സേനയുടെ മിഗ് 29കെ വിമാനം പരിശീലന പറക്കലിനിടെ ഗോവയിൽ തകർന്നു വീണു. പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗോവയിൽ പതിവ് പരിശീലന പറക്കൽ നടത്തുകയായിരുന്ന മിഗ് 29കെ വിമാനം രാവിലെ 10.30ഓടെയായിരുന്നു തകർന്നു വീണത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇന്ത്യൻ നാവിക സേന അറിയിച്ചു.
കഴിഞ്ഞ നവംബർ 16നും സമാനമായ രീതിയിൽ ഗോവൻ തലസ്ഥാനമായ പനജിക്ക് സമീപം മിഗ് 29കെ വിമാനം തകർന്നു വീണിരുന്നു. പക്ഷി വന്ന് ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീ പിടിച്ചതായിരുന്നു അപകട കാരണമെന്ന് അന്ന് കണ്ടെത്തിയിരുന്നു. അന്നും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.