ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍:

ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍:

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വിഴിഞ്ഞം മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെ കഴിഞ്ഞ ദിവസമാണ് സുരേഷ് മര്‍ദ്ദിച്ചത്. സുരേഷ് ഓട്ടോ പിന്നിലേക്ക് എടുത്തപ്പോള്‍ ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് ഗൗതമിനെ സുരേഷ് മര്‍ദ്ദിച്ചത്. ഗൗതമിനെ അസഭ്യം പറഞ്ഞിന് ശേഷം മുഖത്തടിക്കുകയായിരുന്നു സുരേഷ്. മര്‍ദ്ദനത്തിന് ശേഷം ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ സുരേഷ് ആവശ്യപ്പെട്ടു.

രേഖ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഗൗതമിനെ വീണ്ടും സുരേഷ് അടിച്ചു. ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ പിടിച്ചു വാങ്ങിയ സുരേഷ് പൊലീസ് സ്റ്റേഷനില്‍ നിന്നും അത് തിരിച്ചു വാങ്ങാന്‍ പറഞ്ഞ് ഗൗതമിനെ ഓടിച്ചു വിട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാള്‍ മുന്‍പും ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും ലഹരി വസ്തുക്കള്‍ വില്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അടുത്തിടെ മൊബൈല്‍ റീച്ചാര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു കടയുടമയേയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.courtesy..Janam: