പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരിൽ 85.13 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
പ്ലസ്ടു പരീക്ഷയെഴുതിയ 3,75,655 വിദ്യാര്‍ഥികളിൽ 3,19,782 പേര് വിജയിച്ചു. 2019-ലെ വിജയശതമാനം 84.33 ആയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.
വിദ്യാര്‍ഥികള്‍ക്ക് keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍വഴി ഫലം അറിയാനാകും. PRD Live, Saphalam 2020, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്.