ന്യൂഡൽഹി:ബിക്കാനീർ ഭൂമി അഴിമതിക്കേസിൽ റൊബർട് വാദ്രയുടെ 4 .62 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.2015 ൽ ഇന്ത്യ പാക് അതിർത്തിയിൽ നടത്തിയ ഭൂമി കുംഭകോണക്കേസിൽ അഴിമതിയുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് എടുത്ത കേസിലാണ് നടപടി.
ബിക്കാനീർ ജില്ലയിലെ 34 ഗ്രാമങ്ങളിലെ സർക്കാർ ഭൂമിയിൽ തിരിമറി നടത്തിയെന്നാണ് കേസ് .റൊബർട് വാദ്രയുടെ കമ്പനി 70 ഹെക്റ്റർ ഭൂമി 72 ലക്ഷം രൂപയ്ക്കു വാങ്ങിയ ശേഷം അഞ്ചേകാൽ കോടി രൂപയ്ക്കു വിറ്റു എന്നാണ് കേസ് .റൊബർട് വാദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.ലണ്ടനിൽ 1.9 മില്യൺ പൗണ്ട് മുടക്കി , വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യൽ.വാദ്രയെ ഫെബ് : 16 വരെ അറസ്ററ് ചെയ്യരുതെന്ന് ഡൽഹി പാട്യാല കോടതിയുടെ ഉത്തരവുണ്ടായിരുന്നു.എന്നാൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ..മായി സഹകരിക്കാൻ വാദ്രയുടെ നിർദേശിച്ചിരുന്നു,