യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗചടങ്ങ് ഗിന്നസ് റെക്കോർഡിലേക്ക്:ഇരട്ടി മധുരം പോലെ ഗിന്നസ് റെക്കോർഡും:
ന്യൂയോർക്ക്: അന്താരാഷ്ട്ര യോഗ ദിനത്തിൽ ഇരട്ടി മധുരമായി ഗിന്നസ് റെക്കോർഡ്. യോഗാ ദിനത്തോട് അനുബന്ധിച്ച് യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയാണ് ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുന്നത്. പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് പങ്കെടുത്തിരുന്നത്. ഇതാണ് പരിപാടിയ്ക്ക് ഗിന്നസ് റെക്കോർഡ് നേടിക്കൊടുത്തത്.180 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഐക്യരാഷ്ട്ര സംഘടന പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി, ഹോളിവുഡ് നടൻ റിച്ചാർഗെരെ, ന്യൂയോർക്ക് മേയർ എറിക് ആദംസ്, യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മജ് എന്നിവരാണ് യോഗ പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തിത്വങ്ങൾ.
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ബുധനാഴ്ച രാവിലെയായിരുന്നു യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗ പരിപാടി സംഘടിപ്പിച്ചത്. ഒൻപതാമത് യോഗ ദിനം ആയിരുന്നു ആഘോഷിച്ചത്. പരിപാടിയ്ക്ക് ശേഷം പ്രധാനമന്ത്രി ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. യോഗ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയിലും വിപുലമായ പരിപാടികൾ ആയിരുന്നു സംഘടിപ്പിച്ചത്.Newsdesk Kaladwani news..9037259950: