സഹകരണ വകുപ്പ് രൂപീകരണം ; കേന്ദ്രസർക്കാരിന്റെ മികച്ച തീരുമാനം:

സഹകരണ വകുപ്പ് രൂപീകരണം ; കേന്ദ്രസർക്കാരിന്റെ  മികച്ച തീരുമാനം:

സഹകരണ വകുപ്പ് രൂപീകരണം ; കേന്ദ്രസർക്കാരിന്റെ മികച്ച തീരുമാനം:

പ്രത്യേക സഹകരണ വകുപ്പ് രൂപീകരിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡണ്ട് ശുരനാട് രാജശേഖരൻ. സഹകാരികളുടെ ദീർഘ കാലമായ ഒരു ആവശ്യമാണ് പ്രത്യേക വകുപ്പ് രൂപീകരണത്തിലൂടെ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.ബിജെപി സർക്കാരിന്റെ നല്ല തീരുമാനങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ ഈ വകുപ്പ് രൂപീകരണത്തെ ഭരണഘടനാ വിരുദ്ധ നടപടിയെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. അതിനു പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡണ്ട് രംഗത് എന്നത്.ജന നന്മ്മക്കായുള്ള ഈ തീരുമാനത്തിനെതിരെ കേവല രാഷ്ട്രീയം ലക്‌ഷ്യം വെച്ചുള്ള പ്രവർത്തനം നല്ലതല്ലെന്നും അദ്ദേഹ ചൂണ്ടിക്കാട്ടി.

വാൽക്കഷണം:പൊതുസമൂഹം തുറന്നു പറയുന്ന ഒരു വസ്തുതയാണ്…ഇരു മുന്നണികളും ചേർന്ന് കേരളത്തിലെ സഹകരണ മേഖലയെ കുട്ടിച്ചോറാക്കി വച്ചിരിക്കുമ്പോൾ …കേന്ദ്രത്തിൽ ഒരു സഹകരണ വകുപ്പ് വന്നാലുണ്ടായേക്കാവുന്ന കാര്യങ്ങൾ എടുത്ത് പറയേണ്ടതില്ലല്ലോ. ?