മൂന്നു സംസ്ഥാനങ്ങളിലെ കൊടും ക്രിമിനലായ .. കാലിയ ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: കേരളത്തിലല്ല കേട്ടോ..? ,

മൂന്നു സംസ്ഥാനങ്ങളിലെ കൊടും ക്രിമിനലായ .. കാലിയ ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: കേരളത്തിലല്ല കേട്ടോ..? ,

മൂന്നു സംസ്ഥാനങ്ങളിലെ കൊടും ക്രിമിനലായ .. കാലിയ ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു:..കേരളത്തിലല്ല കേട്ടോ..?

നോയ്ഡ..യു പി : ഹൈവേകള്‍ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളകള്‍ നടത്തി ,മൂന്നു സംസ്ഥാനങ്ങളെ വിറപ്പിച്ചു കൊണ്ടിരുന്ന പിടികിട്ടാപ്പുള്ളിയായ കൊടും ക്രിമിനൽ കാലിയ ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൊള്ളയും കൂട്ടബലാത്സംഗവും നടത്തി സർക്കാരുകൾക്ക് തലവേദന സൃഷ്ടിച്ചിരുന്ന കലിയയുടെ തലയ്ക്ക് രണ്ടു ലക്ഷം രൂപ വിലയുമിട്ടിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം നോയിഡ കേന്ദ്രീകരിച്ചു യു പി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കാലിയ എന്ന നോട്ടോറിയസ് ക്രിമിനൽ കൊല്ലപ്പെട്ടു. എന്ന് മാത്രമല്ല ജനങ്ങൾ ഈ വാർത്തയിൽ ആശ്വാസം കൊള്ളുകയാണു ണ്ടായതെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

യുപി പൊലീസ് തലയ്ക്ക് രണ്ട് ലക്ഷം വിലയിട്ട കുപ്രസിദ്ധ ഹൈവേക്കൊള്ളക്കാരന്‍ കാലിയ കൊല്ലപ്പെട്ടതോടെ യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഭരണകാലത്ത് ഇതുവരെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 74 കൊടും ക്രിമിനലുകൾ. കുറ്റവാളികള്‍ക്കെതിരെ സന്ധിയില്ലാ സമരമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിലപാടിന്‍റെ ഭാഗമാണ് പ്രത്യേകദൗത്യസേനയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം. മൂന്ന് സംസ്ഥാനങ്ങളിൽ ഭീഷണിയായിരുന്നു അവസാനം കൊല്ലപ്പെട്ടു .. കാലിയ എന്ന കൊടും ക്രൂരൻ :

അങ്ങനെ കൊടും കുറ്റവാളികളുടെ നാടായിരുന്ന ഉത്തർപ്രദേശിനെ ബിജെപി ഭരണത്തിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിലാണ് എല്ലാ വിധത്തിലുള്ള കുറ്റവാളികളെയും അമർച്ച ചെയ്യാനുള്ള തീരുമാനം ഉണ്ടായത് . അതിന്റെ ഫലം കണ്ടു തുടങ്ങിയതോടെ ക്രിമിനലുകൾ ഓട്ടത്തിലായി.ഇന്ന് യു പി സംസ്ഥാനം നിയമ പരിപാലന രംഗത്ത് ഏറെ മുന്നിലാണ്.


2016ല്‍ അമ്മയേയും പതിനാലുകാരി മകളേയും കൂട്ടബലാത്സംഗം ചെയ്ത കുപ്രസിദ്ധ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗക്കേസിലും പ്രതിയെന്ന് സിബി ഐ കരുതുന്ന കൊടും കുറ്റവാളിയാണ് കാലിയ. ഇത് യോഗി സർക്കാരിനെ വളരെയേറെ സമ്മർദ്ദത്തിലാക്കിയ കേസായിരുന്നു. ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ അള്ളൂ വെച്ച് തകരാറിലാക്കിയ ശേഷം കാറിൽ ഉള്ള പുരുഷന്മാരെ ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വാൽക്കഷണം: യു പി യിൽ കൊടും ക്രിമിനലുകളും കൂട്ടബലാത്സംഗക്കാരും പരലോകത്തേയ്ക്ക് പോകാൻ തുടങ്ങിയതോടെ അവിടത്തെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്‌. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിലെ അവസ്ഥയെന്താണ്. പിറന്നു വീണ പെണ്കുഞ്ഞിനെപ്പോലും പീഡിപ്പിക്കുന്ന അവസ്ഥ. എന്നിട്ടോ… പീഠകരാകട്ടെ യഥേഷ്ടം രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയക്കാരുടെയും മറവിൽ വിലസുന്നു. ഇവിടെയും ഉത്തർപ്രദേശിലേത് പോലുള്ള ഒരു നീക്കം ആവശ്യമല്ലേ..നമ്മുടെ പെണ്കുഞ്ഞുങ്ങൾക്കും നീതി ലഭിക്കേണ്ട..?കേരളത്തിൽ ഇത്രയുമൊക്കെ സംഭവ പരമ്പരകൾ ഉണ്ടായിട്ടു പോലും ഒന്ന് ചർച്ചിക്കാനോ യഥാവിധി പ്രതികരിക്കാനോ മാമാ മാധ്യമങ്ങളോ, സാംസ്കാരികന്മാരോ ,ഫെമിനിചികളോ ഒന്നും മുന്നോട്ടു വരുന്നുമില്ല… ദൈവത്തിന്റെ സ്വന്തം നാടെന്നാണ് വീമ്പിളക്കുന്നത്.. എല്ലാവരും വടക്കോട്ടു നോക്കിയിരിക്കുവല്ലേ… വല്ലതും തടഞ്ഞാൽ പ്രതികരിക്കും !!!   kaladwani news / kaladwani magazine