ഇന്ത്യൻ സൈനികർക് ഒരു കോടി രൂപ നൽകാൻ തീരുമാനിച്ച് ലോക പ്രശസ്ത ഗായിക ലതാമങ്കേഷ്കർ.പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കുടുംബാംഗങ്ങളോടുള്ള ആദരസൂചകമായാണ് ഈ പ്രവർത്തനമെന്ന് അവരുടെ സഹോദരൻ ഹൃദ്യനാഥ് അറിയിച്ചു .
”നമ്മുടെ ക്ഷേമത്തിനായി നിലകൊള്ളുന്നവരുടെ ത്യാഗത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് ഞങ്ങളുടെ ഒരു എളിയ സംഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 24 നു മാസ്റ്റർ ദീനാനാഥ് സ്മൃതി പ്രതിഷ്ഠാന്റെ ഭാഗമായ്യ് മുംബയ് ഷണ്മുഖാനന്ദ ഹാളിൽ നടക്കുന്ന ചടങ്ങിൽ തുക നൽകുമെന്ന് ഹൃദ്യനാഥ് അറിയിച്ചു