“1921 പുഴ മുതൽ പുഴ വരെ”, 1921 ലെ വളച്ചൊടിക്കപ്പെട്ട ചരിത്ര സംഭവങ്ങളുടെ..പൊള്ളുന്ന യാഥാർഥ്യങ്ങളുടെ നേർക്കാഴ്ച:

“1921 പുഴ മുതൽ പുഴ വരെ”, 1921  ലെ  വളച്ചൊടിക്കപ്പെട്ട ചരിത്ര സംഭവങ്ങളുടെ..പൊള്ളുന്ന യാഥാർഥ്യങ്ങളുടെ  നേർക്കാഴ്ച:

“1921 പുഴ മുതൽ പുഴ വരെ”, 1921 ലെ വളച്ചൊടിക്കപ്പെട്ട ചരിത്ര സംഭവങ്ങളുടെ..പൊള്ളുന്ന യാഥാർഥ്യങ്ങളുടെ നേർക്കാഴ്ച:

1921 ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന “1921 പുഴ മുതൽ പുഴ വരെ” സിനിമയ്ക്ക് മികച്ച പ്രതികരണമാണ്‌ എവിടെയും ലഭിക്കുന്നത് . മാപ്പിള ലഹളയായും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായും കർഷക ലഹളയായും ഒക്കെ വളച്ചൊടിച്ച് ചരിത്രപുസ്തകങ്ങളിലും പാഠപുസ്തകങ്ങളിലും അച്ചടിമഷികളിൽ രേഖപ്പെടുത്തിയ ഹിന്ദുവംശഹത്യയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുക എന്ന വലിയ ഉത്തരവാദിത്വം സംവിധായകൻ മികവോടെ നിറവേറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പുഴ മുതൽ പുഴ വരെ എന്ന ചിത്രം … മലയാളത്തിന്റെ കശ്മീർ ഫയൽസ് ആയി മാറിയിരിക്കുന്നു. 1921 ..ൽ കുഴിച്ചുമൂടപ്പെട്ട ഒരുപിടി നഗ്നസത്യങ്ങളുടെ വിളിച്ചുപറയലാണിവിടെ നടത്തിയിരിക്കുന്നത്.

ഒരു പുഴയുടെ സ്വച്ഛമായ ഒഴുക്കുപോലെ …തടസമില്ലാത്ത ഒഴുക്കോടെ ആദ്യാവസാനം കഥ പറയുന്ന ചിത്രം. പരിമിതികൾക്കുളളിൽ നിന്ന് മികച്ച മേക്കിംഗ്. മലയാളത്തിന്റെ കശ്മീർ ഫയൽസ് ആണ് പുഴ മുതൽ പുഴ വരെ എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഒരു സമൂഹം നേരിട്ട ക്രൂരപീഡനങ്ങൾ സിനിമയിൽ അതീവ തീവ്രതയോടെ വരച്ചിടുന്നുണ്ട് സംവിധായകൻ.

ഖിലാഫത്തിന്റെ പൊളളത്തരവും അതിന്റെ മറവിൽ…മലബാറിൽ മാപ്പിളരാജ്യം കിനാവ് കണ്ട മതഭ്രാന്തൻമാരുടെ വെറിപിടിച്ച ക്രൂരകൃത്യങ്ങളും ഓരോ സീനിലും നിറഞ്ഞുനിൽക്കുന്നു. എല്ലാം ദീനിന് വേണ്ടിയാണെന്ന് വിശ്വസിപ്പിച്ച് മതവെറിയൻമാർ കാട്ടിക്കൂട്ടിയ ക്രൂരതകൾ. ആയുധങ്ങളുമായി ഇരുട്ടിന്റെ മറവിൽ കോവിലകങ്ങളും ഹിന്ദുവീടുകളും തറവാടുകളും വളഞ്ഞ് അവിടുത്തെ കുട്ടികളെയും സ്ത്രീകളെയും ജീവനോടെ ചുട്ടെരിച്ചതിന്റെയും അവരെ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെയും മതംമാറ്റിയതിന്റെയും അറിയാക്കഥകളിലേക്ക് വെളിച്ചം വീശുന്ന ജാലകപ്പാളിയാകും ഈ സിനിമയെന്നതിൽ തർക്കമില്ല.

പൂക്കോട്ടൂർ തറവാട്ടിലെ വാല്യക്കാരനായിരുന്ന ചാത്തനിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്. മാപ്പിളമാർക്ക് എന്ത് സഹായത്തിനും മുൻപിൽ നിന്ന ഹിന്ദു പ്രമാണിമാരുടെ വീടുകളിൽ ഇരുട്ടിന്റെ മറവിൽ രക്തദാഹികളായി എത്തുന്ന കലാപകാരികൾ. രാത്രി ഖിലാഫത്തിന്റെ പിരിവ് ചോദിച്ച് വിളിച്ചുണർത്തി വാതിൽ തുറപ്പിച്ച് ചതിയിലൂടെ കഴുത്തരിഞ്ഞ കഥ. ഒപ്പം നടന്നവർ ചതിക്കില്ലെന്ന വിശ്വാസത്തിൽ വാതിൽ തുറന്നവർക്ക് ആ കാഴ്ചകൾ അവസാനത്തേത് ആയി മാറുകയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും രണ്ടര പതിറ്റാണ്ട് മുൻപുളള കഥയായതിനാൽ ആ കാലഘട്ടം പുന;സൃഷ്ടിക്കുന്നതിൽ നേരിട്ട വെല്ലുവിളി സംവിധാനരംഗത്തെ പരിചയസമ്പത്ത് കൊണ്ട് രാമസിംഹൻ മറികടക്കുന്നു. ഹിന്ദുക്കളുടെ തലയും ഉടലും അറുത്തിട്ട തൂവൂർ കിണറും ആ സംഭവങ്ങളുമൊക്കെ ഭയാനകത ചോർന്നുപോകാതെ സെൻസർ നിയമങ്ങളുടെ പരിമിതികളിൽ നിന്ന് സിനിമയിൽ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

ഇടനെഞ്ചിൽ വിങ്ങലുയർത്തുന്ന ഈ ദൃശ്യങ്ങൾ തിയറ്റർ വിട്ടാലും പ്രേക്ഷകരുടെ ഹൃദയത്തിൽ അവശേഷിക്കും. കൈയ്യടിക്ക് പകരം അവസാനനിമിഷങ്ങളിൽ തിയറ്ററുകളിൽ നിന്നുയരുന്ന നെടുവീർപ്പുകളാണ് രാമസിംഹൻ അബൂബക്കറിനുളള പൂച്ചെണ്ടുകൾ.അതിലുപരി ഈയവസരത്തിൽ നാമോർത്തിരിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്‌…2047 ൽ 1921 സൃഷ്ടിക്കാനുള്ള ഒരു കൂട്ടം ഇസ്‌ലാമിസ്റ് തീവ്രവാദികളുടെ ശ്രമമാണ് ഈയിടെ കേന്ദ്ര സർക്കാർ ഒരു നിരോധനത്തിലൂടെ തകർത്തതെന്ന് കൂടി നാമറിയണം:news desk kaladwani news.courtesy