ന്യൂഡൽഹി : പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തതിനു പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ കനത്ത പ്രത്യാക്രമണം. നിരവധി പാക് സൈനിക പോസ്റ്റുകൾ തകർന്നതായി റിപ്പോർട്ട്. ലിപ്പാ താഴ്വരയിലെ പാൻഡു പ്രദേശത്തായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാക് സൈനിക പോസ്റ്റുകൾക്ക് നേരേയാണ് ഇന്ത്യ വെടിയുതിർത്തത്. പാക് സൈനിക പോസ്റ്റുകൾ തകർന്നത് കൂടാതെ ഭീകരരുടെ ലോഞ്ച് പാഡുകളും തകർന്നതായാണ് റിപ്പോർട്ട്.നേരത്തെ പാക് ബോർഡർ ആക്ഷൻ ടീം അംഗങ്ങളുടെ നുഴഞ്ഞു കയറ്റ ശ്രമം തകർത്തതിന്റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു.