സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിൽ ഇറക്കിവിട്ട വൃദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു:

സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിൽ ഇറക്കിവിട്ട  വൃദ്ധന്‍  കുഴഞ്ഞു വീണു മരിച്ചു:

കൊച്ചി: മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. ബസില്‍ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എ.ഇ സേവ്യറിനെയാണ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് ബസില്‍ നിന്നും ഇറക്കി വിട്ടത്.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വലിച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സേവ്യര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മരിച്ച സേവ്യര്‍.

സംഭവത്തെ തുടര്‍ന്ന ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വൈദ്യസഹായം ആവശ്യപ്പെട്ടിട്ടും അത് ലഭ്യമാക്കാന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ചില്ല. പിന്നീട് ഓട്ടോ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്.courtesy..Janam