ആദിശങ്കരന് രാജ്യത്തിൻറെ ആദരം: ശങ്കരാചാര്യ പ്രതിമ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും:

The temple is located at a height of 3,583 m on the shores of River Mandakini

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ നവംബർ അഞ്ചിന് ഉള്ള ഉത്തരാഖണ്ഡ് സന്ദർശനത്തിന്റെ ഭാഗമായി കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്രപ്രാർത്ഥനകൾക്ക് ശേഷം പുനരുദ്ധാരണം നടത്തിയ ആദി ശങ്കരാചാര്യരുടെ സമാധി സന്ദർശിക്കുന്നതോടൊപ്പം ശങ്കരാചാര്യരുടെ പ്രതിമയും ഉദ്ഘാടനം ചെയ്യും.

2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന പ്രതിമയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല കേദാർനാഥിൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

തുടർന്ന് ഒരു പൊതുയോഗത്തിലും അദ്ദേഹം സംബന്ധിക്കും. 180 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി അദ്ദേഹം നാടിന് സമർപ്പിക്കും. 2013ലെ പ്രളയത്തിൽ തകർന്ന കേദാർനാഥിന്റെ പുനർനിർമ്മാണം 2014ലാണ് ആരംഭിച്ചത്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ കൃത്യമായ നിർദ്ദേശങ്ങളിലൂടെയാണ് പുരോഗമിച്ചത്.