ഇന്ധന നികുതി കുറയ്ക്കില്ലെന്നു കേരളസർക്കാർ :

ഇന്ധന നികുതി കുറയ്ക്കില്ലെന്നു കേരളസർക്കാർ :

ഇന്ധന നികുതി കുറയ്ക്കില്ലെന്നു കേരളസർക്കാർ :

കേന്ദ്ര സർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയിട്ടും…കേരളസർക്കാർ സംസ്ഥാന നികുതി കുറയ്ക്കില്ലെന്നു ധകാര്യമന്ത്രി കെ എൻ ബാല ഗോപാൽ. ശങ്കരൻ പിന്നും തെങ്ങേൽ എന്ന മട്ടിൽ തന്നെയാണ് സർക്കാരിന്റെ നിൽപ്പ് .

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രത്തോടൊപ്പം നികുതി കുറച്ചതോടെ ഒരു ചെറിയ ആശ്വാസം ജനങ്ങൾക്കുണ്ടായിട്ടുണ്ട്. എന്നാൽ ഇടതു പക്ഷം ഭരിക്കുന്ന കേരളവും, കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനും നികുതി കുറുക്കുന്ന കാര്യത്തിൽ പുറം തിരിഞ്ഞു തന്നെയുള്ള നിൽപ്പിലാണ് . കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും ഉയർന്ന ഇന്ധനവില ഈടാക്കുന്നതും. പിന്നെ പെട്രോൾ വില കുറയ്ക്കണമെന്ന പല്ലവി ആവർത്തിക്കുന്നതു രാഷ്ട്രീയ നിലനില്പിന്റെ ഭാഗം.അത് വേ ഇത്‌ റേ..

 

കേരളത്തെ സംബന്ധിച്ചിടത്തോളം പൊന്മുട്ടയിടുന്ന താറാവിന് തുല്യമാണ് പെട്രോൾ. കേരളത്തിന്റെ ദുർവാശിക്കെതിരെ പൊതുജനം രോഷത്തിലാണ്.നികുതി കുറച്ച സംസ്ഥാനങ്ങളൊക്കെ ഇന്ധന വില നൂറിൽ താഴെ എത്തിച്ചു ജനങ്ങൾക്ക് ചെറിയൊരു ആശ്വാസമെങ്കിലും നൽകാൻ ശ്രമിക്കുമ്പോഴാണ്… ഇവിടെ ശങ്കരൻ പിന്നും തെങ്ങേൽ എന്ന മട്ടിലുള്ള നിൽപ്പ് .